റൊണാൾഡോയുടെ ( Cristiano Ronaldo ) ഒരൊറ്റ ട്രാൻസ്ഫറിലൂടെ ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ക്ലബാണ് അൽ- നസ്ർ ( Al-Nassr FC ). സൗദി പ്രൊ ലീഗിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും മാത്രം അറിയപ്പെട്ടിരുന്ന അൽ- നസ്ർ ഇന്ന് ലോക ഫുട്ബാളിൽ അറിയപ്പെടാനുള്ള കാരണവും റൊണാൾഡോ തന്നെയാണ്. റൊണാൾഡോയെ മുൻ നിർത്തി സൗദി പ്രൊ ലീഗ് കിരീടവും ഏഷ്യൻ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനുള്ള പദ്ധതിയിലാണ് അൽ-നസ്ർ.
എന്നാൽ അൽ-നസ്റിന്റെ നീക്കങ്ങൾ റൊണാൾഡോയിൽ മാത്രം ഒതുങ്ങുന്നില്ല. സ്പാനിഷ് ക്ലബ് ബാഴ്സലോണ ( FC Barcelona ) നോട്ടമിട്ടിരിക്കുന്ന പ്രീമിയർ ലീഗ് താരത്തെ ടീമിലെത്തിക്കാൻ അൽ- നസ്ർ നീക്കങ്ങൾ നടത്തുന്നതായി പ്രമുഖ കായിക മാധ്യമമായ എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് വേണ്ടി കളിക്കുന്ന വിൽഫ്രഡ് സാഹയെയാണ് ( Wilfried Zaha ) അൽ- നസ്ർ ലക്ഷ്യമിടുന്നത്. താരത്തെ ടീമിലെത്തിക്കാൻ വമ്പൻ തുക തന്നെ ചിലവഴിക്കാൻ സൗദി ക്ലബ് തയ്യാറാണെന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഈ സീസൺ അവസാനത്തോടെ ക്രിസ്റ്റൽ പാലസിൽ കരാർ അവസാനിക്കുന്ന സാഹ തന്റെ കൂടുമാറ്റത്തെ പറ്റി ഇത് വരെ മനസ്സ് തുറന്നിട്ടില്ല. പ്രായം 30 ലെത്തിയ താരം വലിയ അൽ നസ്റിന്റെ വലിയ പ്രതിഫലത്തിന് പിറകെ പോകുമോ അതോ യൂറോപ്പിൽ തന്നെ തുടരുമോ എന്ന കാര്യവും വ്യകതമല്ല.
സാഹയ്ക്ക് വേണ്ടി അൽ നസ്ർ ശ്രമങ്ങൾ നടത്തുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെയാണ്. കാരണം ബാഴ്സ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യം വെയ്ക്കുന്ന താരമാണ് സാഹ. അതിനിടയിലാണ് താരത്തിന് വമ്പൻ പ്രതിഫലമടങ്ങിയ ഓഫർ എത്തുന്നത് എന്നത് ബാഴ്‌സയ്ക്ക് തലവേദനയാണ്.
content: Al Nasr is ready to bring Wilfred zaha to the team