in ,

ലൂണ, രാഹുൽ, ദിമിത്രി.. ഫാൻസ്‌ ഗോൾ ഓഫ് ദി മന്ത് അവാർഡ് ആർക്ക് നൽകണം??

ഇപ്പോഴിതാ ഫെബ്രുവരി മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് തിരഞ്ഞെടുക്കുവാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആവേശകരമായ ലീഗ് സ്റ്റേജ് മത്സരങ്ങളുടെ ആവേശകരമായ അവസാന റൗണ്ട് പോരാട്ടങ്ങളാണ് ഫെബ്രുവരി മാസത്തിൽ അരങ്ങേറിയത്.

ഫെബ്രുവരി മാസത്തിൽ അരങ്ങേറിയ മത്സരങ്ങളിൽ അധികവും കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റിസൾട്ട്‌ സമ്മാനിച്ചിട്ടിലെങ്കിലും പ്ലേഓഫ് ഉറപ്പാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

ഇപ്പോഴിതാ ഫെബ്രുവരി മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് തിരഞ്ഞെടുക്കുവാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

കെബിഎഫ്സി ഗോൾ ഓഫ് ദി മന്ത് അവാർഡിനായി മൂന്നു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക വോട്ടിങ്ങിനായി നൽകിയിട്ടുള്ളത്.

ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ അഡ്രിയാൻ ലൂണ നേടിയ മനോഹരഗോൾ ലോകഫുട്ബോൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഈ മത്സരത്തിൽ തന്നെ ചെന്നൈയിൻ എഫ്സിക്കെതിരെ രാഹുൽ കെപി നേടിയ ഗോളാണ് മറ്റൊരു ഗോൾ. മൂന്നാമതായി മോഹൻ ബഗാനെതിരെ ദിമിത്രിയോസ് ഡയമന്റാകോസ് നേടിയ ഗോളാണ് ഇടം നേടിയത്.

ഈ മൂന്നു ഗോളുകളിൽ നിന്നും ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് ആരാധകർ നൽകിയ വോട്ടിങ്ങിന് ശേഷം ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുക്കും.

പ്രീമിയർ ലീഗിലെ വമ്പൻ താരത്തെ സ്വന്തമാക്കാൻ റൊണാൾഡോയുടെ അൽ-നസ്‌ർ; പണി കിട്ടുക ബാഴ്സയ്ക്ക്

ഉന്നം തെറ്റാതെ എതിർവല ലക്ഷ്യമാക്കി പന്തടിക്കുന്നവരിൽ ബ്ലാസ്റ്റേഴ്‌സ് താരം ലിസ്റ്റിൽ, മുംബൈ താരങ്ങളുടെ ആധിപത്യം..