in ,

LOVELOVE LOLLOL

കിടിലൻ റോക്കറ്റ് ഗോളിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു..

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി അരങ്ങേറ്റം കുറിച്ച് കിടിലൻ രണ്ട് ഗോളുകൾ നേടിയ ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി താൻ നേടിയ ആ റോക്കറ്റ് ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട ബോക്സിനു പുറത്തുനിന്നുമുള്ള ആ വെടിച്ചില്ല് ഗോളിനെ കുറിച്ച് ഇവാൻ മനസ്സ് തുറക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി അരങ്ങേറ്റം കുറിച്ച് കിടിലൻ രണ്ട് ഗോളുകൾ നേടിയ ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി താൻ നേടിയ ആ റോക്കറ്റ് ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട ബോക്സിനു പുറത്തുനിന്നുമുള്ള ആ വെടിച്ചില്ല് ഗോളിനെ കുറിച്ച് ഇവാൻ മനസ്സ് തുറക്കുന്നത്.

രണ്ടാം ഗോൾ, ആ റോക്കറ്റ് ഷോട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇവാൻ കലിയൂഷ്നി നൽകിയ മറുപടി കോർണർ കിക്കിൽ നിന്നുമുള്ള റീബൗണ്ടിന് വേണ്ടി കാത്തിരുന്ന തന്റെ അടുത്തേക്ക് പന്ത് എത്തിയപ്പോൾ വലയിലേക്ക് തൽക്ഷണം അടിക്കുകയായിരുന്നുവെന്നാണ് ഇവാൻ കലിയൂഷ്നി പറഞ്ഞത്.

“കോർണർ കിക്ക് ബോക്സിലേക്കു വരുമ്പോൾ റീബൗണ്ട് പിടിച്ചെടുക്കാനാണു ഞാൻ ലക്ഷ്യമിട്ടത്, പന്തുകാലിലേക്ക് എത്തിയപ്പോൾ തൽക്ഷണം അടിക്കാൻ ഞാൻ മടിച്ചില്ല, അങ്ങനെ വണ്ടർഫുൾ ഗോളായി അതുമാറി.” – ഇവാൻ കലിയൂഷ്നി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത മത്സരത്തിൽ ATK മോഹൻ ബഗാനെതിരെയാണ് ബൂട്ട് കെട്ടുന്നത്. ഈ വരുന്ന ഞായറാഴ്ച കൊച്ചിയിൽ വെച്ച് നടക്കാനിരിക്കുന്ന മത്സരത്തിൽ ഇവാൻ കലിയൂഷ്നിയിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.

ഒരു രക്ഷയുമില്ലാത്ത ഗോൾ?കിടിലൻ എൻഡിങ്ങിൽ പോയന്റ്സുമായി ഗോവ നാട്ടിലേക്ക്

എത്ര മനോഹരം ആ നിമിഷങ്ങൾ? ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്വന്തം ആശാൻ സംസാരിക്കുന്നു..