in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

കിടിലൻ താരങ്ങളടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ലൈനപ്പ്??സൂപ്പർ താരങ്ങൾ ഇലവനിൽ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിലൂടെനീളം മികച്ച താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയും ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ നിരവധി സൈനിങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിലൂടെനീളം മികച്ച താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയും ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ നിരവധി സൈനിങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സാധ്യത ലൈനപ്പ് നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള താരങ്ങളെ വെച്ച് ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യ ഒരു ലൈനപ്പ് പുറത്ത് വിട്ടിട്ടുണ്ട്. ഗോൾകീപ്പറായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ലാറയാണ് ഇലവനിൽ.

ഡിഫൻസ് ലൈനിൽ വിദേശതാരമായ ലെസ്കോവിച്, പ്രീതം കോട്ടൽ, പ്രബീർദാസ് ഐബൻ ഡോഹ്ലിംഗ് എന്നിവരാണ് അണിനിരക്കുന്നത്. ലെസ്കോവിചിനെ കൂടാതെ മറ്റുള്ള ഡിഫൻസ് താരങ്ങളെല്ലാം ഈ ട്രാൻസർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത താരങ്ങളാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര നോക്കുകയാണെങ്കിൽ മലയാളി താരമായ വിപിൻ മോഹനൻ, ജീക്സൺ സിംഗ്, രാഹുൽ കെ പി, അഡ്രിയാൻ ലൂണ എന്നിവരാണ് അണിനിരക്കുന്നത്. ഈ നാല് താരങ്ങളും കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ തുടർന്ന താരങ്ങളാണ്.

മുന്നേറ്റ നിരയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ക്വാമി പെപ്രാഹ്, ഗ്രീക്ക് മുന്നേറ്റ നിര താരമായ ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് അണിനിരക്കുന്നത്. ഏറ്റവും കൂടുതൽ മാർക്കറ്റ് വിലയുള്ള താരങ്ങളിൽ നിന്നും ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ തെരഞ്ഞെടുത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ലൈനപ്പാണിത്.

ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് യൂറോപ്യൻ താരം??

തുടക്കം എളുപ്പമല്ല; ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് 3 കടുത്ത വെല്ലുവിളികൾ