in ,

മോഹൻ ബഗാനിലേക്കുള്ള നീക്കം ശെരിയായിരുന്നോ?? ഒടുവിൽ സഹലിന്റെ വെളിപ്പെടുത്തൽ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ നടത്തുമ്പോൾ കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന താരങ്ങളായി പ്രവർത്തിച്ച നിരവധി സൂപ്പർ താരങ്ങൾ ഇത്തവണ ടീമിൽ ഇല്ല എന്നത് ആരാധകർക്ക് അല്പം സങ്കടം പകരുന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ നടത്തുമ്പോൾ കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന താരങ്ങളായി പ്രവർത്തിച്ച നിരവധി സൂപ്പർ താരങ്ങൾ ഇത്തവണ ടീമിൽ ഇല്ല എന്നത് ആരാധകർക്ക് അല്പം സങ്കടം പകരുന്നതാണ്.

പ്രധാനമായും മലയാളി സൂപ്പർ താരമായ സഹൻ അബ്ദുസമദ് ഇത്തവണ മോഹൻ ബഗാൻ ജേഴ്സിയിലാണ് ഐഎസ്എല്ലിൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിൽ എത്തിയ സഹൽ അബ്ദുസമദ് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ മോഹൻ ബഗാനിലേക്കുള്ള തന്റെ നീക്കം കരിയറിന്റെ ഈ ഘട്ടത്തിൽ വളരെ ശെരിയായിരുന്നുവെന്ന് വെളിപ്പെടുത്തി.

“മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഫുട്ബോളിൽ സമ്പന്നമായ പാരമ്പര്യമുള്ള ഒരു അഭിമാനകരമായ ക്ലബ്ബാണ്. അത്തരമൊരു പ്രശസ്ത ക്ലബ്ബിന്റെ ഭാഗമാകുന്നത് ഒരു കളിക്കാരനെന്ന നിലയിൽ അവിശ്വസനീയമാംവിധം ആകർഷകമായിരുന്നു.”

“എന്റെ ഓപ്ഷനുകൾ പരിഗണിക്കുമ്പോൾ, ക്ലബ്ബിന്റെ കാഴ്ചപ്പാടും സാധ്യതകളും പരിസ്ഥിതിയും എന്റെ പരിഗണനകൾക്ക് അനുയോജ്യമാണ്. ഈ ഘട്ടത്തിൽ എന്റെ കരിയറിലെ ശരിയായ നീക്കമാണിതെന്ന് എനിക്ക് തോന്നി.” – സഹൽ പറഞ്ഞു.

ക്ലബ്ബ് കരിയറിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു കിരീടം പോലും നേടാൻ ആവാത്ത സഹൽ ഇത്തവണ മോഹൻ ബഗാനോടൊപ്പം ഇന്ത്യൻ ഫുട്ബോൾ സീസണിലെ കിരീടങ്ങൾ നേടാൻ ആവുമെന്ന് ലക്ഷ്യത്തോടെയാണ് സീസണിനെ വരവേൽക്കുന്നത്. ഇന്ത്യയിലെ കിരീടങ്ങൾക്ക് പുറമേ എ എഫ് സി കപ്പ് ലക്ഷ്യമാക്കി മോഹൻ ബഗാനോടൊപ്പം ഏഷ്യയിലെ ചാമ്പ്യന്മാരാവാമെന്ന സ്വപ്നവുമായാണ് സീസണിനെ മോഹൻ ടീം ഒന്നടങ്കം വരവേൽക്കുന്നത്.

ആരാധകർക്ക് നിരാശ?; ബ്ലാസ്റ്റേഴ്‌സ് നോക്കിയ സൂപ്പർ ലെഫ്റ്റ് ബാക്ക് താരം കൈവിട്ടു പോവുന്നു…

ഇപ്പോൾ അറിഞ്ഞാൽ നല്ലത് ഇല്ലെങ്കിൽ വഴിയേ അത് അറിഞ്ഞോളും – സുനിൽ ചേത്രിയുടെ മുന്നറിയിപ്പ്