in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇപ്പോൾ അറിഞ്ഞാൽ നല്ലത് ഇല്ലെങ്കിൽ വഴിയേ അത് അറിഞ്ഞോളും – സുനിൽ ചേത്രിയുടെ മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ തങ്ങളുടെ പ്രീ സീസൺ പരിശീലനം ഉൾപ്പെടെയുള്ളവ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, യൂത്ത് ടീമുകളിൽ നിന്നുമുള്ള താരങ്ങളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് മിക്ക ടീമുകളുടെയും പ്രീ സീസൺ പരിശീലനം അരങ്ങേറുന്നത്.

ഐഎസ്എൽ, ഐ ലീഗ് ഇന്ത്യൻ ക്ലബ്ബുകൾക്കെല്ലാം സ്വന്തമായി ഒരു അക്കാദമി ഉണ്ടാവുക അതിലൂടെ താരങ്ങളെ വളർത്തിയെടുക്കുക എന്നത് വളരെയധികം പ്രയോജനകരമായ കാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നായകനും ബാംഗ്ലൂർ എഫ് സി താരവുമായ സുനിൽ ഛേത്രി. ഒട്ടുമിക്ക ടീമുകളും അക്കാദമിയിലൂടെ താരങ്ങളെ വളർത്തിയെടുക്കുന്നത് തിരിച്ചറിഞ്ഞു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നും സുനിൽ ഛേത്രി പറഞ്ഞു.

“ഒരു ഇന്ത്യൻ ക്ലബ്ബിന് സ്വന്തമായിട്ട് അക്കാദമികൾ ഉണ്ടാവുക എന്നതുകൊണ്ട് വളരെയധികം പ്രയോജനങ്ങൾ ഉണ്ട്. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾ അത് തിരിച്ചറിയുന്ന തരത്തിലേക്ക് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്, ഇപ്പോൾ അത് തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അവർ ഉടൻ തന്നെ അത് തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – സുനിൽ ചെത്രി പറഞ്ഞു.

സെപ്റ്റംബർ മാസം അവസാനത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് കിക്കോഫ് കുറിക്കുന്നത്. അക്കാദമിയിലൂടെ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ വളർർത്തിയെടുക്കുന്നത് വഴി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ഭാവി മികച്ചതാക്കാൻ ഇന്ത്യൻ ക്ലബ്ബുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹൻ ബഗാനിലേക്കുള്ള നീക്കം ശെരിയായിരുന്നോ?? ഒടുവിൽ സഹലിന്റെ വെളിപ്പെടുത്തൽ..

ഇവാൻ ആശാന്റെ നാട്ടിൽ നിന്നുമൊരു കിടിലൻ ഡിഫെൻസിവ് മതിൽ വരുന്നു???