in ,

മിന്നും പ്രകടനം നടത്തുമോ ബ്ലാസ്റ്റേഴ്‌സ് താരം??മോഹൻ ബഗാൻ ടീമിലെ സഹലിന്റെ റോൾ എന്തായിരിക്കും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ മോഹൻ ബഗാന്റെ ജേഴ്സി അണിഞ്ഞു കൊണ്ട് ട്രോഫികൾ നേടാമെന്ന ആഗ്രഹത്തോടെയാണ് മലയാളി സൂപ്പർ താരമായ അബ്ദുസമദ് ഇത്തവണ സീസണിനെ വരവേൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും മോഹൻ ബഗാനിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം കൂടുമാറിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ മോഹൻ ബഗാന്റെ ജേഴ്സി അണിഞ്ഞു കൊണ്ട് ട്രോഫികൾ നേടാമെന്ന ആഗ്രഹത്തോടെയാണ് മലയാളി സൂപ്പർ താരമായ അബ്ദുസമദ് ഇത്തവണ സീസണിനെ വരവേൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും മോഹൻ ബഗാനിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം കൂടുമാറിയത്.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ സൈൻ ചെയ്യുന്നതിന് മുമ്പ് താൻ അവിടെ കളിക്കുന്ന പൊസിഷനെ കുറിച്ചും മറ്റും മോഹൻ ബഗാൻ തനിക്ക് വിശദീകരിച്ച് പറഞ്ഞു തന്നു എന്ന് സഹൽ വെളിപ്പെടുത്തി. അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിലാണ് ഏറ്റവും മികച്ച ഫുട്ബോൾ ആസ്വദിക്കുന്നതെന്നും ഈയൊരു റോളിൽ തന്നെ ഉപയോഗിക്കാനുള്ള മോഹൻ ബഗാന്റെ പ്ലാനുകൾ അവര് വിശദീകരിച്ച് തന്നത് വളരെയധികം പ്രോത്സാഹജനകമായിരുന്നുവെന്നും സഹൽ പറഞ്ഞു.

“ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡർ എന്ന നിലയിലാണ് ഞാൻ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നത്, ഇവിടെയാണ് ഞാൻ സ്വാഭാവികമായ മികവ് പ്രാപിക്കുന്നതും. വ്യത്യസ്‌ത ടീമുകളുമായി സൈനിംഗുകൾ ചർച്ചചെയ്യുമ്പോൾ, ഞാൻ കളിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു.”

“മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നെ അറ്റാക്കിംഗ് മിഡ്ഫീൽഡർ റോളിൽ ഉപയോഗിക്കാനുള്ള അവരുടെ പദ്ധതികൾ വ്യക്തമാക്കി, അത് വളരെ പ്രോത്സാഹജനകമായിരുന്നു. ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിൽ എന്റെ ഇടം മതിപ്പുളവാക്കി. തീർച്ചയായും അവർക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ നല്ല ട്രാക്ക് റെക്കോർഡുണ്ട്.” – സഹൽ പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായ സഹലിനെ മോഹൻ ബഗാന് കൊടുത്തതിന് പകരം 90 ലക്ഷം രൂപയും പ്രീതം കോട്ടലിനെയും ആണ് കേരള ബ്ലാസ്റ്റേഴ്സ് തിരികെ വാങ്ങിയത്. സഹലിനെ കൂടാതെ ഈ ട്രാൻസ്ഫർ വിൻഡോയിൽ അനിരുദ് താപ, അൻവർ അലി തുടങ്ങിയ വമ്പൻ സൈനിങ്ങുകളാണ് മോഹൻ ബഗാൻ നടത്തിയിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങലെല്ലാം പാളിയോ? ഇതുവരെ ടീം വിട്ടതും വന്നതുമായ താരങ്ങൾ ആരൊക്കെയാണ്..

ബ്ലാസ്റ്റേഴ്‌സ് മുൻപന്തിയിൽ; ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്‌ക്വാഡുള്ള ടീമുകൾ ഇവരാണ്…