in , , , , , , , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് മുൻപന്തിയിൽ; ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്‌ക്വാഡുള്ള ടീമുകൾ ഇവരാണ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുക്കൾ. നിലവിൽ മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം മിക്ക ടീമുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുക്കൾ. നിലവിൽ മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം മിക്ക ടീമുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

അടുത്ത സീസൺ മുന്നോടിയായിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ ഓരോ ദിവസം പോവുന്നത് അനുസരിച്ചു വമ്പൻ ട്രാൻസ്ഫറുകളാണ് ട്രാൻസ്ഫർ വിൻഡോയിൽ വരുന്നത്. പല രാജ്യങ്ങളിലെയും വമ്പൻ താരങ്ങളെ വമ്പൻ തുക നൽകിയാണ് ഇന്ത്യൻ ക്ലബ്ബുകൾ ഇപ്പോഴ് താരങ്ങളെ സ്വന്തമാക്കുന്നത്.

നമ്മുക്ക് ഇനി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകൾ ഏതെലാമാണ് എന്ന് നോക്കാം. ഐഎസ്എലിൽ നിലവിലെ ഏറ്റവും മൂല്യമേറിയ ക്ലബ്‌ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ്. ഏകദേശം 68.4 കോടിയാണ് ഇപ്പോൾ മോഹൻ ബഗാന്റെ സ്‌ക്വാഡ് വാല്യൂ.

രണ്ടാമത്തുള്ളത് സിറ്റി ഗ്രൂപ്പിന്റെ കീഴിലുള്ള മുംബൈ സിറ്റി എഫ്സിയാണ്. 44 കോടിയാണ് മുംബൈയുടെ ഇപ്പോഴത്തെ സ്‌ക്വാഡ് വാല്യൂ. 41.6 കോടി സ്‌ക്വാഡ് വാല്യൂമായി എഫ്സി ഗോവയാണ് മൂന്നാം സ്ഥാനത്ത്തുള്ളത്.

മഞ്ഞപ്പടയുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സാണ് പട്ടികയിൽ നാലാം സ്ഥാനത്. നിലവിൽ 36.2 കോടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ. ഏറ്റവും കുറഞ്ഞ സ്‌ക്വാഡ് വാല്യൂവുള്ള ക്ലബ്‌ ജംഷഡ്പൂർ എഫ്സിയാണ്. വെറും 19.6 കോടിയാണ് ക്ലബ്ബിന്റെ ഇപ്പോഴത്തെ സ്‌ക്വാഡ് വാല്യൂ.

എന്തിരുന്നാലും സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സ്‌ക്വാഡ് വാല്യൂവിന്റെ കാര്യത്തിൽ എല്ലാ ക്ലബ്ബിന്റെ ഭാഗത്ത്‌ നിന്നും വമ്പൻ മാറ്റം തന്നെ ഉണ്ടാകും.

മിന്നും പ്രകടനം നടത്തുമോ ബ്ലാസ്റ്റേഴ്‌സ് താരം??മോഹൻ ബഗാൻ ടീമിലെ സഹലിന്റെ റോൾ എന്തായിരിക്കും..

മെസ്സി പറഞ്ഞു പി എസ് ജിയിൽ തന്റെ പകരക്കാരൻ അയാൾ തന്നെ?