in ,

സഹൽ ടോപ് ക്വാളിറ്റി താരം, ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വാഴ്ത്തി ആഷിക് കുരുണിയൻ?

ഇന്ത്യയിലെ വെച്ച് നടന്ന സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ കരുത്തരായ കുവൈതിനെ തോൽപിച്ചുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീം തങ്ങളുടെ ചരിത്രത്തിലെ ഒമ്പതാം കിരീടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയിലെ വെച്ച് നടന്ന സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ കരുത്തരായ കുവൈതിനെ തോൽപിച്ചുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീം തങ്ങളുടെ ചരിത്രത്തിലെ ഒമ്പതാം കിരീടം സ്വന്തമാക്കിയിരുന്നു.

നിശ്ചിത സമയത്ത് ഒരു ഗോൾ സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ട്‌ ഔട്ടിലൂടെയാണ് ഇന്ത്യൻ ടീം വിജയിക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ ഗോൾ ചാങ്തെയിലൂടെയാണ്.

മലയാളി താരമായ ആഷിക് കുരുണിയൻ മനോഹരമായി ബോക്സിനുള്ളിലേക്ക് നീട്ടിനൽകിയ പന്ത് മറ്റൊരു മലയാളി താരമായ സഹൽ ചാങ്തെക്ക് നൽകുകയായിരുന്നു, ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് ഒന്ന് തട്ടിയിടേണ്ട ജോലി മാത്രമാണ് ചാങ്തെക്ക് മുന്നിലുണ്ടായിരുന്നത്.

ഈ മത്സരത്തിൽ പെനാൽറ്റി സേവുകൾ ഉൾപ്പടെ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ദുവിനെ അഭിനന്ദിച്ച മലയാളി ഇന്ത്യൻ താരം ആഷിക് കുരുണിയൻ സഹലിനെ കുറിച്ചും സംസാരിച്ചു.

മികച്ച ക്വാളിറ്റിയുള്ള താരമാണ് സഹൽ എന്നും മനോഹരമായ അസിസ്റ്റ് നൽകിയതെല്ലാം താരത്തിന്റെ കളിമികവിനെ തെളിയിക്കുന്നതാണെന്നാണ് ആഷിക് പറഞ്ഞത്. കൂടാതെ കേരളത്തിൽ ഫുട്ബോൾ വളരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല എന്നും വാടക നൽകിയിട്ടാണ് തങ്ങൾ സേവൻസ് ടർഫുകൾ എടുത്ത് പരിശീലനം നടത്തുന്നതെന്നും ആഷിക് തുറന്നു പറഞ്ഞു.

ഇലവൻസ് മൈതാനങ്ങൾ പരിശീലനം നടത്താൻ മലപ്പുറത്ത്‌ ഇല്ലാത്തതിനാൽ അത് തങ്ങളുടെ ഓഫ്‌ സീസൺ പരിശീലനങ്ങളെയും വളർന്നു വരുന്ന ഭാവി താരങ്ങളുടെ ഭാവി ഇല്ലാതാക്കാനും സഹായിക്കുണ്ടെന്നും ആഷിക് പറഞ്ഞു. കായികമന്ത്രിയായ വി അബ്ദുറഹ്മാൻ തള്ളിമറിച്ച അർജന്റീനയെ കൊണ്ടുവരുന്നതിനു മുൻപ് ആദ്യം ഇവിടെ നീയൊക്കെ ശെരിയാക്കൂ എന്നാണ് കേരളം ഒന്നടങ്കം പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൈനിങ് ടാർഗറ്റ് ലോക്ക് ചെയ്തു, പക്ഷെ..

ലാറ്റിൻ അമേരിക്കൻ സ്ട്രൈകർ ബ്ലാസ്റ്റേഴ്‌സിലേക്ക് എന്ന് ട്രാൻസ്ഫർ റൂമർ..