in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൈനിങ് ടാർഗറ്റ് ലോക്ക് ചെയ്തു, പക്ഷെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ തയ്യാറെടുപ്പുകൾ തുടങ്ങാൻ പോകുകയാണ്, വരുന്ന ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ കൊച്ചിയിൽ വെച്ച് സ്റ്റാർട്ട്‌ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ തയ്യാറെടുപ്പുകൾ തുടങ്ങാൻ പോകുകയാണ്, വരുന്ന ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ കൊച്ചിയിൽ വെച്ച് സ്റ്റാർട്ട്‌ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും ഇനിയും പൂർത്തിയാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ രണ്ട് വിദേശ താരങ്ങളുടെ സൈനിങ് അപ്ഡേറ്റ് ആണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്. മറ്റു ടീമുകൾ എല്ലാം ഒരുവിധം വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സ് മൗനം പാലിക്കുകയാണ്.

ഖേൽ നൗവിന്റെ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി പറയുന്നത് അനുസരിച്ച് വിദേശ താരങ്ങളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടാർഗറ്റ് ലോക്ക് ചെയ്തിട്ടുണ്ടെന്നാണ്. എന്നാൽ ഈ താരങ്ങളുടെ സൈനിങ് നേടാൻ വേണ്ടിയുള്ള നീക്കങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

കൊച്ചിയിലെ പ്രീസീസൺ പരിശീലനത്തിനു ശേഷം ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റ് കളിക്കാൻ പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സെപ്റ്റംബർ മാസത്തിൽ യു എ ഇ യിലേക്ക് മികച്ച പ്രീസീസൺ തയ്യാറെടുപ്പുകൾക്കും മത്സരങ്ങൾക്കും വേണ്ടി പോകും. ശേഷം തിരിച്ചെത്തുന്ന ബ്ലാസ്റ്റേഴ്‌സ് നേരെ ഐഎസ്എലിലേക്ക് കളിക്കാനിറങ്ങും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുൻ സൂപ്പർ താരത്തിനെ എതിരാളികൾ സൈൻ ചെയ്തു..

സഹൽ ടോപ് ക്വാളിറ്റി താരം, ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വാഴ്ത്തി ആഷിക് കുരുണിയൻ?