in ,

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുൻ സൂപ്പർ താരത്തിനെ എതിരാളികൾ സൈൻ ചെയ്തു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോളിന്റെ ട്രാൻസ്ഫർ മാർക്കറ്റിൽ വല വിരിച്ചിരിക്കുന്ന ഐഎസ്എൽ ക്ലബ്ബുകൾ ഇന്ത്യൻ താരങ്ങളെ ഉൾപ്പടെ വമ്പൻ സൈനിങ്ങുകൾ നടത്തുന്നുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോളിന്റെ ട്രാൻസ്ഫർ മാർക്കറ്റിൽ വല വിരിച്ചിരിക്കുന്ന ഐഎസ്എൽ ക്ലബ്ബുകൾ ഇന്ത്യൻ താരങ്ങളെ ഉൾപ്പടെ വമ്പൻ സൈനിങ്ങുകൾ നടത്തുന്നുണ്ട്.

നിലവിൽ പുറത്ത് വരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ 2016-ൽ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം കുറിച്ച ഫാറൂഖ് ചൗധരിയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാർ.

ജംഷഡ്പൂര് എഫ്സിയിൽ നിന്നും രണ്ട് വർഷത്തെ കരാറിൽ ഫാറൂഖ് ചൗധരിയെ സൈൻ ചെയ്യാനാണ് ചെന്നൈയിൻ എഫ്സി ആഗ്രഹിക്കുന്നത്, റിപ്പോർട്ടുകൾ പ്രകാരം 26-കാരനായ വിങ്ങറിന്റെ ട്രാൻസ്ഫർ ചെന്നൈയിൻ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കൂടാതെ മുംബൈ സിറ്റി, ജംഷഡ്പൂര് എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഫാറൂഖ് ചൗധരി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ളത്. 2018മുതൽ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടാനും സൂപ്പർ താരത്തിനായി.

ബ്ലാസ്റ്റേഴ്‌സ് എന്ത്‌ കൊണ്ട് വിദേശ താരങ്ങളെ എടുക്കുന്നില്ല സീസൺ തുടങ്ങാൻ മാസങ്ങൾ ബാക്കി കാരണം ഇതാണ്..?

കേരള ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൈനിങ് ടാർഗറ്റ് ലോക്ക് ചെയ്തു, പക്ഷെ..