in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയ സഹലിന് മുന്നിൽ പുതിയ വെല്ലുവിളികൾ ഉയരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന 2023-2024 ഫുട്ബോൾ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ മലയാളി താരമാണ് ഇന്ത്യൻ ടീം അംഗം കൂടിയായ സഹൽ അബ്ദുസമദ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന 2023-2024 ഫുട്ബോൾ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ മലയാളി താരമാണ് ഇന്ത്യൻ ടീം അംഗം കൂടിയായ സഹൽ അബ്ദുസമദ്.

2028 വരെ നീളുന്ന അഞ്ച് വർഷത്തെ കരാറിൽ ഓരോ സീസണിലും 2.5 കോടി സാലറി ഇനത്തിലും നൽകി സഹലിനെ സൈൻ ചെയ്ത മോഹൻ ബഗാൻ ഏറെ പ്രതീക്ഷകളുമായാണ് സൂപ്പർ താരത്തിനെ കൊണ്ടുവരുന്നത്.

തങ്ങളുടെ ഫോറിൻ താരമായ ഹ്യൂഗോ ബൗമസ് ടീം വിടുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു, ഈയൊരു പൊസിഷനിലേക്കാണ് ഒരു മികച്ച ഇന്ത്യൻ താരത്തിനെ മോഹൻ ബഗാൻ കൊണ്ടുവന്നത്. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബൗമസ് ഈ സീസണിൽ കൂടി മോഹൻ ബഗാനിൽ തുടരാൻ സാധ്യതകളുണ്ട്.

അതിനാൽ തന്നെ ടീമിലെ സ്ഥിരസാന്നിധ്യമായി കളിക്കാൻ അവസരങ്ങൾ ലഭിക്കണമെങ്കിൽ സഹലിന് തന്റെ ഏറ്റവും മികച്ച ഫോമിൽ തന്നെ മോഹൻ ബഗാൻ ജേഴ്സിയിൽ കളിക്കേണ്ടി വരും. സഹലിനെ കൂടാതെ അനിരുദ് താപ, അൻവർ അലി തുടങ്ങിയ ഇന്ത്യൻ താരങ്ങളെ മോഹൻ ബഗാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്

ജോഷുവയുടെ പരിക്ക് സീൻ ആണ്, പകരം പുതിയ വിദേശ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നു??

കളിച്ച ക്ലബ്ബുകളൊന്നും നിലവിലില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു അപൂർവ റെക്കോർഡ് ?