in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ ബ്ലാസ്റ്റേഴ്സ്; സഹൽ മോഹൻ ബഗാനിലേക്ക് ഇല്ല…

അടുത്ത സീസൺന്റെ മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ചർച്ച വിഷയമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ്. താരത്തെ ചുറ്റിപറ്റി നിരവധി അഭ്യൂഹംങ്ങളാണ് പുറത്ത് വന്നിരുന്നത്. ഏറ്റവും പുതിയതായി കഴിഞ്ഞ ദിവസങ്ങളിൽ വന്നത് താരം മോഹൻ ബഗാനിൽ ചേരുമെന്നായിരുന്നു.

താരത്തെ സ്വന്തമാക്കാൻ ഐഎസ്എലിലെ അഞ്ചോളം ക്ലബ്ബുകളായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ ബംഗളൂരു എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും താരത്തിനായുള്ള ഒഫീഷ്യൽ ഓഫർ അയച്ചിട്ടുണ്ടായിരുന്നത്. ഇതിൽ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന്റെ ഓഫർ സ്വീകരിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.

എന്നാൽ ഇനി താരത്തെ സ്വന്തമാക്കുക എന്നത് അത്ര എളുപ്പകരമായ കാര്യമല്ല മോഹൻ ബഗാൻ. കാരണം കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് സഹലിന്റെ വിലയിൽ ഒരു വിട്ടുവിഴ്ച്ചക്കും തയ്യാറല്ല. വളരെ വലിയ ട്രാൻസ്ഫർ ഫീ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സഹലിന് വേണ്ടി ചോതിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ തുക കൊടുത്ത് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ സാധ്യതയില്ല.

https://youtu.be/Et8MTd1-eQQ

അതോടൊപ്പം സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാനിന് കഴിയാത്തതുകൊണ്ട് ക്ലബ്ബ് മറ്റു താരങ്ങൾക്കായി പരിശോധന തുടങ്ങിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മോഹൻ ബഗാന് പുറമേ വേറെ ഐഎസ്എൽ ക്ലബ്ബുകളും താരത്തിന് പിന്നിലുള്ളത് കൊണ്ട് സഹൽ ബ്ലാസ്റ്റേഴ്സിൽ തന്നെ നിൽക്കും എന്നതിൽ ഉറപ്പു പറയാൻ പറ്റില്ല.

സഹലിനെ എന്ത് വില കൊടുത്തും സ്വന്തമാക്കണം, കൂടുതൽ ഐഎസ്എൽ ടീമുകൾ ബ്ലാസ്റ്റേഴ്സിനെ സമീപിക്കുന്നു??

ബ്ലാസ്റ്റേഴ്‌സിലൂടെ കളിച്ചുവളർന്ന താരത്തെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാളും നോർത്ത് ഈസ്റ്റും…