കേരള ബ്ലാസ്റ്റേഴ്‌സിലൂടെ കളിച്ച് വളർന്ന് ഇപ്പോഴ് മറ്റ് ക്ലബ്ബുകളുടെ പ്രധാന കളികാരായി കളിക്കുന്ന ഒരുപാട് പേരുണ്ട് ഐഎസ്എലിൽ . അങ്ങനെ ഒരു താരമാണ് ജംഷഡ്പൂർ എഫ്സിയുടെ മഹാരാഷ്ട്ര സ്വദേശിയായ ഫാറൂഖ് ചൗധരി. 2016ലെ സീസണിലായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി പന്ത് തട്ടിയത്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരമൊരു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കാനുള്ള നീക്കം തുടങ്ങി കഴിഞ്ഞിരുന്നു. താരത്തെ ഒരു ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് നോർത്ത് ഈസ്റ്റിന്റെ ശ്രമം.
എന്നാൽ ഇപ്പോൾ അടുത്ത സീസണിലേക്ക് രണ്ടും കൽപ്പിച്ചുവരുന്ന ഈസ്റ്റ് ബംഗാളും താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ താരത്തെ സ്വന്തമാക്കാനുള്ള നോർത്ത് ഈസ്റ്റ് ശ്രമങ്ങൾക്ക് വിലങ്ങ് തടിയായിരിക്കുകയാണ്.
https://twitter.com/IFTnewsmedia/status/1672913508076339201?t=EBVJXbKsJx_IdBTCElLKDg&s=19
26 ക്കാരൻ 2016ൽ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. പിന്നീട് താരം ലോണിൽ മുംബൈ സിറ്റിയിലേക്ക് പോവുകയും അവിടെ നിന്ന് ജംഷഡ്പൂരിലേക്ക് പോവുകയായിരുന്നു. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരം ഇനി ഏത് ക്ലബിന് വേണ്ടി കളിക്കുമെന്ന് അറിയാം.