in , , ,

AngryAngry CryCry LOLLOL LOVELOVE OMGOMG

കേരളാ ഫുട്ബോൾ അസോസിയേഷന്റെ പിടിപ്പ്കേടോ?; സൂപ്പർ കപ്പിന് ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം ഇറങ്ങിയേക്കില്ല

വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കുമെന്ന സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്നത്. അഡ്രിയാൻ ലൂണ, ലെസ്‌കോവിച്ച്, ഡയമന്തക്കോസ് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിലേക്ക് രജിസ്റ്റർ ചെയ്തതായും ചില റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കാൻ സാധ്യതയില്ല എന്ന റിപോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്.

വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കുമെന്ന സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്നത്. അഡ്രിയാൻ ലൂണ, ലെസ്‌കോവിച്ച്, ഡയമന്തക്കോസ് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിലേക്ക് രജിസ്റ്റർ ചെയ്തതായും ചില റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കാൻ സാധ്യതയില്ല എന്ന റിപോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്.

സൂപ്പർ കപ്പ് നടക്കുന്നത് കോഴിക്കോട്, മഞ്ചേരി, കൊച്ചി എന്നീ വേദികളിലായാണ്. ഇതിൽ കോഴിക്കോട്ടെ ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ അവസ്ഥയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടിന് കാരണം. പ്രധാന വേദിയായ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ നിലവാരവും അനുബന്ധസൗകര്യങ്ങളും സീനിയർ ടീമിനെ ഇറക്കാൻ പിന്തിരിപ്പിക്കുന്ന എന്നുള്ളതാണ് റിപോർട്ടുകൾ.

ഇഎംഎസ് സ്റ്റേഡിയത്തിന്റെ പിച്ച് നിലവാരം കളിക്കാർക്ക് പരിക്ക് പറ്റാൻ സാധ്യതയുള്ളതായി ടീം ഒഫീഷ്യലുകൾ മനസിലാക്കിയതായി കായിക മാധ്യമമായ സ്പോർട്സ് ക്യു റിപ്പോർട്ട് ചെയ്യുന്നു. ടീമുകൾ സീനിയർ താരങ്ങളെ കളിക്കളത്തിലിറക്കുമ്പോൾ അവർക്ക് പരിക്ക് പറ്റാനുള്ള സാധ്യതകൾ ഏറെയാണ്. തങ്ങളുടെ പ്രധാന താരങ്ങളെ പരിക്കിലേക്ക് തള്ളി വിടാൻ ടീം മാനേജ്‌മെന്റോ തങ്ങളുടെ കരിയറിൽ പരിക്കേൽക്കാൻ താരങ്ങളോ തയാറാവില്ലെന്നുറപ്പാണ്. അതിനാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, പല ടീമുകളും തങ്ങളുടെ പ്രധാന താരങ്ങളെ സൂപ്പർ കപ്പിൽ ഇറക്കാൻ സാധ്യതയില്ല.

ഇനിയുള്ള ദിവസങ്ങളിൽ പിച്ച് നന്നാക്കാനുള്ള സമയവും കുറവാണ്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് അടങ്ങുന്ന ടീമുകൾ തങ്ങളുടെ പ്രധാനതാരങ്ങളെ വെച്ച് സൂപ്പർ കപ്പിൽ ഇറങ്ങുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്. നേരത്തെ ഐഎസ്എൽ ക്ലബ് ജംഷാദ്പൂർ എഫ്സിയുടെ ഗ്രൗണ്ടും സമാനമായി മോശം നിലവാരത്തിലായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സ് താരം കിസിറോൺ കിസിറ്റോ ഗ്രൗണ്ടിൽ വീണ് പരിക്കേറ്റതും താരത്തിന് വലിയ ഇഞ്ചുറി സംഭവിച്ചതും ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാനിടയില്ല.

സൂപ്പർ കപ്പിന് കേരളത്തെ വേദിയാക്കിയത് നേരത്തയുണ്ടായ തീരുമാനമായിട്ട് പോലും കോഴിക്കോട് സ്റ്റേഡിയം കൃത്യമായി ഒരുക്കാനോ പിച്ചിന്റെ നിലവാരം ഉയർത്താനോ സാധിക്കാത്തത് കേരളാ ഫുട്ബോൾ അസോസിയേഷന്റെ പിടിപ്പ് കേടായി പലരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയമെന്നും ഗോകുലം കേരളാ താരങ്ങൾ സുഖമായി കളിക്കുന്ന സ്റ്റേഡിയത്തിൽ മറ്റു താരങ്ങൾ കളിച്ചാലും താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയില്ലെന്നും മറ്റൊരു അഭിപ്രായം കൂടി ഉയരുന്നുണ്ട്.

ALSO READ: ഈ 3 താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല; കാരണം ഇതാ….

ഫുട്‍ബോളിൽ നിന്ന് വിരമിച്ച് മത്സ്യത്തൊഴിലാളിയായി മാറിയ ഇതിഹാസ താരം??

അടുത്ത സീസൺ മുതൽ ഐ ടി കെ മോഹൻ ബഗാൻ ഇല്ല ?