in , , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

ഈ 3 താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല; കാരണം ഇതാ….

ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. ചില താരങ്ങളെ നിലനിർത്താൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിൽ ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാൻ സാധ്യതയില്ലാത്ത 3 താരങ്ങളെ പരിശോധിക്കാം.

സീസണിൽ ഇനി കേരളാ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് പ്രതീക്ഷകൾ മാത്രമേ ബാക്കിയുള്ളു. ഐഎസ്എൽ കിരീട പ്രതീക്ഷകൾ ബെംഗളൂരുവുമായുള്ള വിവാദ ഗോളിലും വിവാദ നീക്കത്തിലും അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് സ്വന്തം നാട്ടിൽ നടക്കുന്ന സൂപ്പർ കപ്പിൽ കിരീട പ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്. സൂപ്പർ കപ്പിന് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ സീസൺ അവസാനിക്കുന്നതിനാൽ തന്നെ പല ടീമുകൾക്കും അടുത്ത സീസണെ പറ്റിയുള്ള ചിന്തകൾ ഇപ്പഴേ ആരംഭിക്കേണ്ടതുണ്ട്.

അടുത്ത സീസണ് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സും ചില നീക്കങ്ങൾ നടത്തുകയാണ്. ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. ചില താരങ്ങളെ നിലനിർത്താൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിൽ ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാൻ സാധ്യതയില്ലാത്ത 3 താരങ്ങളെ പരിശോധിക്കാം.

ഹർമൻജ്യോത് ഖബ്ര

2021 – 22 സീസണിൽ ബെംഗളൂരു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് ഹർമൻജ്യോത് ഖബ്ര. ഖബ്രയെ ടീമിലെത്തിച്ചതിൽ അന്ന് ചില ആരാധകർക്ക് അതൃപ്തിയുണ്ടായിരുന്നുവെങ്കിലും ആ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച് താരം ആരാധകരുടെ അതൃപ്തി മാറ്റിയെടുക്കുകയും ആരാധക ഹൃദയങ്ങളിൽ ഇടംനേടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തവണ പുറത്തെടുത്ത പ്രകടനം ഖബ്രയ്ക്ക് ഇത്തവണ ആവർത്തിക്കാനായില്ല. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ ആദ്യ ഇലവനിൽ നിന്നും താരം പലപ്പോഴായും പുറത്തായിരുന്നു. താരത്തിന്റെ പ്രകടനത്തിന്റെ താഴ്ച്ചയും സന്ദീപ് സിംഗ്, നിശു കുമാർ എന്നിവരെ ഈ സീസണിൽ റൈറ്റ് ബാക്ക് പൊസിഷനിൽ ആശാൻ ഉപയോഗിച്ചതുമെല്ലാം ഖബ്രയ്ക്ക് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ സ്ഥാനം ഉണ്ടാവില്ലെന്ന് വ്യക്തമാക്കുന്നു. കൂടാതെ 34 വയസ്സായ താരത്തെ ടീമിൽ നിലനിർത്താനുള്ള സാധ്യതകളും ഏറെകുറവാണ്.

ഇവാൻ കലിയുഷ്‌നി

സീസണിലെ തുടക്കമത്സരങ്ങളിൽ സുന്ദരമായ ഗോളുകൾ നേടി തരംഗമുണ്ടാക്കിയ കലിയുഷ്‌നിക്ക് പിന്നീട് ആ തരംഗം ഉണ്ടാക്കാനായില്ല. എങ്കിലും ഇവാൻ ആശാന്റെ ആദ്യഇലവനിൽ നിർണായക സാന്നിധ്യമായ കലിയുഷ്‌നിയെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തില്ല. നിലനിർത്തില്ല എന്ന് പറയുന്നതിനേക്കാൾ നല്ലത് നിലനിർത്താനാവില്ല എന്നതാണ്. കാരണം ഉക്രൈൻ ക്ലബ്ബിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ താരത്തിന്റെ മാതൃക്ലബ് ആവശ്യപ്പെടുന്നത് 8 കോടിയോളം രൂപയാണ്. അത്രയും തുക മുടക്കി ബ്ലാസ്റ്റേഴ്‌സ് കലിയുഷ്‌നിയെ സ്വന്തമാക്കാനുള്ള സാധ്യതകൾ ഏറെക്കുറവാണ്.

ബിദ്ധ്യാസാഗർ

ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ എത്തിച്ച മറ്റൊരു താരമാണ് ഇന്ത്യൻ മുന്നേറ്റതാരമായ ബിദ്ധ്യാസാഗർ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട ഇന്ത്യൻ സ്‌ട്രൈക്കറെ ലഭിക്കാത്തതോടെയാണ് ഒരു ഇന്ത്യൻ സ്‌ട്രൈക്കർ ലോൺ അടിസ്ഥാനത്തിൽ വാങ്ങിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ നിർബന്ധിപ്പിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആകെ 23 മിനുട്ട് മാത്രം കളിച്ച ബിദ്ധ്യാസാഗറിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ല. താരത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ഭാവി പദ്ധതികളൊന്നും ലക്ഷ്യം വെക്കുന്നില്ല എന്നതിന്റെ തെളിവാണ് താരത്തെ സീസണിൽ കളിപ്പിച്ചു ആകെയുള്ള 23 മിനുട്ട്. സീസൺ അവസാനത്തോടെ താരം മാതൃക്ലബ്ബിലേക്ക് മടങ്ങും.

ALSO READ: 11 താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കരാർ കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിൽ ആരാധകരുടെ ഇഷ്ടതാരങ്ങളും

വീണ്ടും തെറ്റ് ആവർത്തിക്കരുത്; വിദേശതാരവുമായി കരാർ ചർച്ചകൾ ആരംഭിക്കാൻ ബ്ലാസ്റ്റേഴ്‌സ്

സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ അൽവരോയുടെ ട്രാൻസ്ഫർ കാര്യം തീരുമാനമാകും