in ,

LOVELOVE LOLLOL

AIFF ന്റെ ശിക്ഷ ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിനെ ബാധിക്കുമോ?? സംശയങ്ങൾക്കുള്ള ഉത്തരം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു പ്ലേഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും ടീമും മത്സരം പാതിവഴിയിൽ നിർത്തി പോയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു പ്ലേഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും ടീമും മത്സരം പാതിവഴിയിൽ നിർത്തി പോയിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെയും ഇവാന്റെയും ഈ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി നടപടിയെടുത്തു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും ക്ലബ്ബും മാപ്പ് പറഞ്ഞതിന് പിന്നാലെ പിഴതുക ബ്ലാസ്റ്റേഴ്സിനും പരിശീലകനും യഥാക്രമം 4കോടി, 5ലക്ഷം എന്നിങ്ങനെയായി കുറച്ചിരുന്നു.

കൂടാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കീഴിലുള്ള 10 മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് നൽകിയ അപ്പീൽ കഴിഞ്ഞ ദിവസം തള്ളൂകയും, പിഴത്തുക രണ്ടാഴ്ചക്കുള്ളിൽ അടക്കണമെന്ന് വിധി വന്നു.

രണ്ടാഴ്ചക്കുളിൽ ഈയൊരു തുക ബ്ലാസ്റ്റേഴ്‌സ് അടക്കേണ്ടതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ഉൾപ്പടെയുള്ള പ്ലാനുകളെ ഇത് സാമ്പത്തികപരമായി ബാധിക്കുമോയെന്ന് ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഫാൻസിനു സന്തോഷവാർത്ത വന്നിരിക്കുകയാണ്.

ഈയൊരു ശിക്ഷാനടപടി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ് ഉൾപ്പടെയുള്ള പ്ലാനുകളെ ബാധിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യൻ താരങ്ങളുടെയും ഫോറിൻ താരങ്ങളുടെയും സൈനിങ്ങിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ കരുക്കൾ നീക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട കിടിലൻ സൂപ്പർ വിദേശതാരത്തിനെ യൂറോപ്യൻ വമ്പൻമാർ കൊണ്ടുപോയി?

ഹമ്പമ്പോ?ലൂണ കളിച്ച ലീഗിൽ സിറ്റിയെ തോൽപ്പിച്ച് വെടിക്കെട്ട് തീർത്തുകൊണ്ട് അവൻ വരുന്നു?