in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഹമ്പമ്പോ?ലൂണ കളിച്ച ലീഗിൽ സിറ്റിയെ തോൽപ്പിച്ച് വെടിക്കെട്ട് തീർത്തുകൊണ്ട് അവൻ വരുന്നു?

ഖത്തർ ഫിഫ വേൾഡ് കപ്പിൽ ബൂട്ട് കെട്ടിയ ഒരു 27-കാരനായ സ്കോട്ലാൻഡ്, ഓസ്ട്രേലിയ പൗരത്വമുള്ള സൂപ്പർ സ്ട്രൈകർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്ന കാര്യം ഏതാണ്ട് തീരുമാനമായതാണ്. എന്നാൽ എ ലീഗിലെ തന്റെ അവസാന മത്സരത്തിൽ വെടിക്കെട്ട് തീർത്തിട്ടാണ് അവൻ വരുന്നത്.

MELBOURNE, AUSTRALIA - SEPTEMBER 27: Jason Cummings ofCentral Coast Mariners poses during the 2022-23 A-Leagues Season launch at Ultra Football on September 27, 2022 in Melbourne, Australia. (Photo by Robert Cianflone/Getty Images)

ഖത്തർ ഫിഫ വേൾഡ് കപ്പിൽ ബൂട്ട് കെട്ടിയ ഒരു 27-കാരനായ സ്കോട്ലാൻഡ്, ഓസ്ട്രേലിയ പൗരത്വമുള്ള സൂപ്പർ സ്ട്രൈകർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്ന കാര്യം ഏതാണ്ട് തീരുമാനമായതാണ്. എന്നാൽ എ ലീഗിലെ തന്റെ അവസാന മത്സരത്തിൽ വെടിക്കെട്ട് തീർത്തിട്ടാണ് അവൻ വരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അഡ്രിയാൻ ലൂണ ഉൾപ്പടെയുള്ള പല വമ്പൻ ഐഎസ്എൽ താരങ്ങളും കളിച്ച എ ലീഗിന്റെ ഫൈനൽ മത്സരത്തിൽ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മേൽബൺ സിറ്റിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോൽപിച്ചുകൊണ്ട് സെൻട്രൽ കോസ്റ്റ് മറൈനെർസ് ചാമ്പ്യൻമാരായി.

എന്നാൽ സെൻട്രൽ കോസ്റ്റ് മറൈനെഴ്സ് താരമായ ജേസൻ കമ്മിങ്സ് ഈ മത്സരത്തിൽ നേടിയത് മൂന്നു ഗോളുകളും ഒരു അസിസ്റ്റുമാണ്. ക്ലബ്ബിന്റെ ജേഴ്സിയിലുള്ള തന്റെ അവസാന മത്സരത്തിൽ, ഫൈനലിൽ തന്റെ ടീമിന് കപ്പ്‌ നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്കാണ് കമ്മിങ്സ് വഹിച്ചത്.

അതേസമയം ഈ സീസണിൽ ഇതിനകം 20 ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കിയ ഈ കിടിലൻ സൂപ്പർ താരത്തിനെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ഉയർന്ന സാലറി തുകക്ക് മോഹൻ ബഗാൻ സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

എന്തായാലും ഈ കിടിലൻ മുന്നേറ്റനിര താരത്തിനെ കൊണ്ടുവരാനൊരുങ്ങുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകൾക്കെല്ലാം ഒരുങ്ങിയിരുന്നോ എന്ന വമ്പൻ സൂചനയാണ് നൽകുന്നത്. നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാർ കൂടിയാണ് മോഹൻ ബഗാൻ.

AIFF ന്റെ ശിക്ഷ ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിനെ ബാധിക്കുമോ?? സംശയങ്ങൾക്കുള്ള ഉത്തരം ഇതാണ്..

ക്ലബ്‌ എന്നോട് അക്കാര്യത്തെ പറ്റി സംസാരിച്ചു; ബ്ലാസ്റ്റേഴ്‌സിൽ വരാനുള്ള കാരണം തുറന്ന് പറഞ്ഞ് പ്രബീർ ദാസ്