in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

റൊണാൾഡോയുടെ അൽ-നാസറിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ സുവർണ്ണാവസരം🔥; ആരാധക പോരാട്ടത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്🥵…

കളിക്കളത്തിൽ ഇത് വരെ ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എന്നാൽ ആരാധകർ വിചാരിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം കിട്ടുമോ? പറഞ്ഞ് വരുന്നത് പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പിനെ കുറിച്ചാണ്.

സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റ് മാതൃകയിലുള്ള പ്രവർത്തനമാണ് ട്വിറ്റർ ലോകകപ്പ്. വോട്ടെടുപ്പിലൂടെയാണ് ടീമുകളുടെ വിജയ പരാജയം നിർണയിക്കുക. അതിനാൽ ട്വിറ്റർ വേൾഡ് കപ്പ് ആരാധകരുടെ പോരാട്ടമാണ്.

ഈ പോരട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ നേരിടുകയാണ്. പോളിംഗ് ബുധനാഴ്ച വൈകീട്ട് 6:30ക്ക്‌ ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6:30 വരെയായിരിക്കും ആരാധകർക്ക്‌ വോട്ട് ചെയ്യാൻ സാധിക്കുക.

ആരാധകർക്ക് വോട്ട് ചെയ്യാനുള്ള ട്വിറ്റെർ അക്കൗണ്ട് ഇതാ…

അൽ നാസറിന് പുറമെ മാഞ്ചസ്റ്റർ സിറ്റി, ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസയും അടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമാണിത്.

ലൂണയാണ് ഞങ്ങൾക്ക് വലുത്; ദിമിയുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ്

കടൽ കടന്ന് മഞ്ഞപ്പടയുടെ നായകൻ; ലൂണയുടെ ഗോൾ പങ്ക് വെച്ച് 80 മില്യൺ ഫോളോവെഴ്‌സുള്ള ലോകപ്രശസ്ത ഇൻഫ്ളുവൻസർ