in , , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ലൂണയാണ് ഞങ്ങൾക്ക് വലുത്; ദിമിയുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ഡയമന്തക്കോസിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കടിയിൽ. സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന ദിമിയുടെ ഭാവിയെ പറ്റിയുള്ളതാണ് ചർച്ചകൾ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ഡയമന്തക്കോസിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കടിയിൽ. സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന ദിമിയുടെ ഭാവിയെ പറ്റിയുള്ളതാണ് ചർച്ചകൾ.

ദിമിക്ക് ഈസ്റ്റ് ബംഗാൾ വമ്പൻ ഓഫർ മുന്നോട്ട് വെച്ചെന്നും ആ ഓഫർ ദിമി സ്വീകരിച്ചതായും ഇനി പേപ്പർ വർക്കുകൾ മാത്രമാണ് ബാക്കിയുള്ളത് എന്ന പ്രധാനപ്പെട്ട റൂമറുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടയിൽ ദിമിയുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട് വളരെ സുപ്രധാന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് ഐഎഫ്ടി ന്യൂസ് മീഡിയ എന്ന എക്സ് ഹാൻഡിൽ.

ദിമിക്ക് ഈ സീസൺ കഴിഞ്ഞാൽ കുടുംബത്തോടപ്പം കൂടുതൽ സമയം ചെലവഴിക്കാനായി ഗ്രീസിലേക്ക് മടങ്ങി പോകണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ വലിയ പ്രതിഫലം വന്നാൽ ഇന്ത്യയിൽ തന്നെ തുടരാം എന്നുമാണ് താരം കണക്ക് കൂട്ടിയിരുന്നത്. ഇതിനായി ബ്ലാസ്റ്റേഴ്‌സുമായി പ്രതിഫലത്തെ പറ്റിയുള്ള ചർച്ചകൾ താരം നടത്തിയിരുന്നു.

പ്രതിഫലമായി ദിമി കഴിഞ്ഞ സീസണിനെക്കാൾ ഉയർന്ന തുകയാണ് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക നല്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറായില്ല.നിലവിൽ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ കൈപ്പറ്റുന്ന പ്രതിഫലത്തേക്കാൾ ഉയർന്ന വേതനമാണ് ദിമി ആവശ്യപ്പെട്ടത്.

എന്നാൽ ലൂണയെക്കാൾ ഉയർന്ന പ്രതിഫലം നൽകാനാവില്ലെന്നും ലൂണയ്ക്കാണ് ഞങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന നിലപാടായിരുന്നു ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചത്. ഇതോടെയാണ് താരം മറ്റു ഓഫറുകൾക്ക് പിന്നാലെ പോയത്.

കഴിഞ്ഞ രണ്ട് ലോകക്കപ്പും കളിച്ച താരം ഐഎസ്എലിലേക്കോ?? 🥵…. തകർപ്പൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…

റൊണാൾഡോയുടെ അൽ-നാസറിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ സുവർണ്ണാവസരം🔥; ആരാധക പോരാട്ടത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്🥵…