ഇന്ത്യൻ സൂപ്പർ ലീഗിൽ എല്ലാ സീസണിലും ഏറ്റവും മികച്ച താരങ്ങളെ കൂടാരത്തിലെത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ വിജയക്കരമായ ക്ലബ്ബാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. വമ്പൻ തുകയ്ക്ക് വമ്പൻ താരങ്ങളെയാണ് മോഹൻ ബഗാൻ ഓരോ സീസണിലും സൈനിങ് നടത്തുന്നത്.
ഇപ്പോളിതാ അടുത്ത സീസൺ മുന്നോടിയായി അത്തരമൊരു വമ്പൻ സൈനിങിനൊരുങ്ങുകയാണ് മോഹൻ ബഗാൻ. ബംഗാൾ കമന്റേറ്ററായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട് പ്രകാരം മോഹൻ ബഗാൻ ഇറാനിയൻ പ്രതിരോധ താരമായ റൂസ്ബെ ചെഷ്മിയെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്.
താരത്തിനായി മോഹൻ ബഗാൻ ആദ്യമൊരു ഓഫർ നൽകിയിരുന്നു. എന്നാൽ ആ ഓഫർ താരം നിരശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മോഹൻ ബഗാൻ ചെഷ്മിക്ക് പുതിയ ഓഫർ നൽകുന്നത്.
Update : Mohun Bagan SG yet again prepares a bid for the Iranian World Cupper Rouzbeh Cheshmi . #ISL #Indianfootball #MBSG #TransferUpdate
— Sohan Podder (@SohanPodder2) March 26, 2024
നിലവിൽ 5.2 കോടി മാർക്കറ്റ് വാല്യൂയുള്ള താരം പേർഷ്യൻ ക്ലബ്ബായ എസ്റ്റെഗ്ലാൽ എഫ്സിക്കി വേണ്ടിയാണ് പന്ത് തട്ടുന്നത്. റഷ്യയിലും, ഖത്തറിലും വെച്ച് നടന്ന കഴിഞ്ഞ രണ്ട് ലോകക്കപ്പിലും താരം ഇറാൻ വേണ്ടി പന്ത് തട്ടിയിരുന്നു.
ഇതിൽ ഖത്തറിൽ വെച്ച് നടന്ന ലോകക്കപ്പിൽ വെയിൽസിനെതിരെ താരം ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. എന്തിരുന്നാലും നിലവിൽ മോഹൻ ബഗാൻ ആരാധകരെല്ലാം വളരെയധികം പ്രതീക്ഷയോടെയാണ് ഈ ട്രാൻസ്ഫർ നീക്കത്തെ നോക്കിക്കാണുന്നത്.