in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കടൽ കടന്ന് മഞ്ഞപ്പടയുടെ നായകൻ; ലൂണയുടെ ഗോൾ പങ്ക് വെച്ച് 80 മില്യൺ ഫോളോവെഴ്‌സുള്ള ലോകപ്രശസ്ത ഇൻഫ്ളുവൻസർ

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എല്ലാമെല്ലാമാണ് നായകൻ അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഇന്ത്യയിലൊടുനീളം ലൂണയ്ക്ക് ആരാധകരുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല, ലൂണയുടെ പ്രശസ്തി കടൽ കടന്നിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എല്ലാമെല്ലാമാണ് നായകൻ അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഇന്ത്യയിലൊടുനീളം ലൂണയ്ക്ക് ആരാധകരുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല, ലൂണയുടെ പ്രശസ്തി കടൽ കടന്നിരിക്കുകയാണ്.

ലോകപ്രശസ്ത ഇൻഫ്ളുവൻസർ ഖാബി ലൈമാണ് ലൂണയുടെ ഗോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 80 മില്യൺ ഫോള്ളോവെർസ് ഉള്ള ഇൻഫ്ളുവൻസറാണ് ഖാബി.

ഒഡീഷ എഫ്സിക്കെതിരെ ഒരു മനോഹരമായ ഗോൾ അഡ്രിയാൻ ലൂണ ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമാക്കിയിരുന്നു. ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ ചിപ് ചെയ്തു കൊണ്ട് ബോളിനെ വലയിൽ എത്തിക്കുകയായിരുന്നു ലൂണ. ഈ ഗോൾ നേരത്തെ പ്രശസ്തമായിരുന്നു. ആ ഗോൾ വിഡിയോയാണ് ഖാബി ലൈമും പങ്ക് വെച്ചിരിക്കുന്നത്.

അതെ സമയം പരിക്കിന്റെ പിടിയിലായ ലൂണ നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഭാഗമല്ല. എന്നാൽ പരിക്കിൽ നിന്ന് മുക്തമായ ലൂണ നിലവിൽ വ്യകതിഗത പരിശീലനം ആരംഭിച്ചിട്ടുണ്ട്.

പ്ലേ ഓഫിന് മുമ്പ് ലൂണ ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാരണം ലൂണയുടെ അഭാവം അത്രയേറെ ടീമിനെ അലട്ടുന്നുണ്ട്.

റൊണാൾഡോയുടെ അൽ-നാസറിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ സുവർണ്ണാവസരം🔥; ആരാധക പോരാട്ടത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്🥵…

ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഡയസിനെ പൊക്കാൻ കിടിലൻ ഓഫർ നൽകി ഐ ലീഗ് ടീം👀