in ,

ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഡയസിനെ പൊക്കാൻ കിടിലൻ ഓഫർ നൽകി ഐ ലീഗ് ടീം👀

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ ആരംഭിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വളരെയധികം ട്രാൻസ്ഫർ നീക്കങ്ങളാണ് ഉണ്ടാവുക. ഇപ്പോൾ തന്നെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നിരവധി ട്രാൻസ്ഫർ റൂമറുകളും അപ്ഡേറ്റുകളും പുറത്തുവരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കരാർ അവസാനിക്കുന്ന ദിമിത്രിയോസിനെ സ്വന്തമാക്കാൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ സജീവമായി രംഗത്തുണ്ട്. അടുത്ത സീസണിലേക്ക് വേണ്ടി മികച്ച ഗോൾ വേട്ടക്കാരനായ മുന്നേറ്റ നിര വിദേശ താരത്തിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാളിന് മുന്നിൽ ദിമിത്രിയോസ് മികച്ച ഓപ്ഷൻ ആണ്.

ഡിമിത്രോയോസിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ താരവും നിലവിൽ മുംബൈ സിറ്റി എഫ് സി താരവുമായ പെരേര ഡയസിനു വേണ്ടിയും ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈസ്റ്റ്‌ ബംഗാളിനെ കൂടാതെ കൊൽക്കത്തയിൽ നിന്നുമുള്ള ഐ ലീഗ് ടീമായ മുഹമ്മദൻസ് ക്ലബും പെരേര ഡയസിനെ സ്വന്തമാക്കാനായി രംഗത്തുണ്ട്.

പെരേര ഡയസിനെ സ്വന്തമാക്കാൻ വളരെ ലാഭകരമായ ഒരു ഓഫറാണ് ഐ ലീഗ് ടീം മുന്നോട്ട് വെച്ചിട്ടുള്ളത്. അർജന്റീന താരമായ ഡയസിനെ സ്വന്തമാക്കാൻ ഐ ലീഗ് ക്ലബ് കൂടി  ഓഫർ നൽകി താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നതോടെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡയസിന്റെ കൂടുമാറ്റം കാണാനായേക്കാം.

കടൽ കടന്ന് മഞ്ഞപ്പടയുടെ നായകൻ; ലൂണയുടെ ഗോൾ പങ്ക് വെച്ച് 80 മില്യൺ ഫോളോവെഴ്‌സുള്ള ലോകപ്രശസ്ത ഇൻഫ്ളുവൻസർ

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 121 ന്റെ മോശം കണക്കിൽ