in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

യുവതാരത്തെ വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യം ട്രാൻസ്ഫർ തുക

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യുവമധ്യനിരതാരം ആയുഷ് അധികാരി ക്ലബ്‌ വിടുമെന്നുള്ള സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറഞ്ഞ താരം ക്ലബ്‌ വിടാൻ താൽപര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യുവമധ്യനിരതാരം ആയുഷ് അധികാരി ക്ലബ്‌ വിടുമെന്നുള്ള സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറഞ്ഞ താരം ക്ലബ്‌ വിടാൻ താൽപര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.

2020 ൽ കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയ ആയുഷിന് 2024 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നെക്സ്റ്റ് ജെൻ കപ്പിൽ അടക്കം പങ്കെടുത്തെങ്കിലും സീനിയർ ടീമിൽ താരത്തിന് കൂടുതൽ അവസരം ലഭിച്ചില്ല.

കൂടാതെ മലയാളി താരം വിബിൻ മോഹൻ ആദ്യ ഇലവനിലേക്ക് വരുന്നതും ജീക്സൻ സിംഗ്, ഡാനിഷ് ഫാറൂഖി, എന്നിവരും മിഡ്‌ഫീൽഡിൽ ഉള്ളതിനാൽ ബ്ലാസ്റ്റേഴ്‌സിൽ ഇനി അവസരം കിട്ടാൻ സാധ്യതയില്ലെന്ന് താരം മനസിലാക്കുന്നു.

ഈ കാരണങ്ങൾ കൊണ്ടാണ് താരം ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുന്നത്. താരത്തിന്റെ ഇഷ്ടപ്രകാരം താരത്തെ റിലീസ് ചെയ്യാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആർഎഫ്ഡിഎൽ സ്ക്വാഡിൽ ആയുഷ് ഇടം പിടിച്ചില്ല എന്നത് ബ്ലാസ്റ്റേഴ്‌സ് താരത്തെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ്.

അടുത്ത വർഷം താരത്തിന്റെ കരാർ കാലാവധി അവസാനിക്കാനിരിക്കെ താരത്തെ ഇപ്പോൾ വിറ്റഴിച്ചാൽ ട്രാൻസ്ഫർ ഇനത്തിലും ക്ലബിന് ലാഭമുണ്ടാക്കാം

അൽവരോ വസ്കസ് ക്ലബ്ബ് വിടുന്നു, മടങ്ങി വരുമോ ബ്ലാസ്റ്റേഴ്‌സിലേക്ക്??

അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്കില്ല