in , , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്കില്ല

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്കസ് എഫ്സി ഗോവ വിട്ടിരുന്നു. ഗോവയുമായി വാസ്കസിന് രണ്ട് വർഷത്തെ കരാറുണ്ടായിരുന്നെങ്കിലും ഒരൊറ്റ സീസണിലെ മോശം ഫോം കാരണം ഗോവ താരവുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്കസ് എഫ്സി ഗോവ വിട്ടിരുന്നു. ഗോവയുമായി വാസ്കസിന് രണ്ട് വർഷത്തെ കരാറുണ്ടായിരുന്നെങ്കിലും ഒരൊറ്റ സീസണിലെ മോശം ഫോം കാരണം ഗോവ താരവുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു.

ഗോവ വിട്ടതിന് പിന്നാലെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ച് വരുമോ എന്ന ആകാംഷ ആരാധകർക്കുണ്ടായിരുന്നു. കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിൽ എടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് അൽവാരോ വാസ്‌കസിനെ വീണ്ടും ടീമിൽ തിരിച്ചെത്തിക്കാൻ യാതൊരു പദ്ധതിയുമില്ല എന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് സ്ട്രൈക്കറായ ഡയമന്തക്കോസുമായി അടുത്ത വർഷത്തേക്ക് കൂടി കരാർ പുതുക്കിയിട്ടുണ്ട്. ഡയമന്തക്കോസിനെ കൂടാതെ സൗത്ത് അമേരിക്കയിൽ നിന്നും ഒരു സ്ട്രൈക്കറെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഈ പദ്ധതികളിലൊന്നും വാസ്കസ് ഇല്ല. കൂടാതെ വാസ്കസ് അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനുള്ള സാധ്യതകളും കുറവാണ്. താരം സ്പെയിനിലേക്ക് തിരിച്ച് പോകുമെന്നാണ് കണക്കാക്കുന്നത്.

യുവതാരത്തെ വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യം ട്രാൻസ്ഫർ തുക

ഭാവി നായകനും ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്..