in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കരോലീസിന്റെ രാജതന്ത്രം?അഞ്ചാമത്തെ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്??

ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആരംഭിച്ച ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റ് ആയ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം, നിലവിൽ കൊൽക്കത്തയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് vs ഗോകുലം കേരളക്കെതിരെയാണ് ടൂർണമെന്റ്ലെ ആദ്യ മത്സരത്തിൽ കളിക്കാൻ ഇറങ്ങുന്നത്.

ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ പുതിയ വിദേശ താരമായി നൈജീരിയൻ അണ്ടർ 20 താരം ജസ്റ്റിൻ ഇമ്മാനുവൽ ബ്ലാസ്റ്റേഴ്സ് ടീമിൽ ഇടം പിടിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ട്രയൽസിന് വന്ന് താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ.

ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിലെ കൂടി പ്രകടനം നോക്കിയായിരിക്കും താരത്തിനെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിപ്പിക്കണോ വേണ്ടയോ എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുന്നത്. എന്നാൽ ജസ്റ്റിൻ ഇമ്മാനുവലിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട് എന്നാണ് സൂചനകൾ ലഭിക്കുന്നത്.

ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു കരാർ ഒപ്പുവെക്കാതെ ഒരു താരത്തിനെയും ഒരു ക്ലബ്ബിനും ഒഫീഷ്യൽ മത്സരങ്ങൾക്ക് വേണ്ടി രജിസ്റ്റർ ചെയ്യാനാവില്ല എന്നാണ് മാർക്കസ് ഇതിനു മറുപടിയായി പറഞ്ഞത്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ താരത്തിന് കൃത്യമായ ഒരു കരാർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട് എന്നാണ് അനുമാനിക്കേണ്ടത്.

ഫാൻസിനെ ത്രസിപ്പിക്കുന്ന വെടിച്ചില്ല് ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിൽ വന്ന സൂപ്പർ താരം ഇത്തവണ പൊളിക്കും??

യുവതാരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ വിജയിച്ചു; കൈയ്യടിച്ച് ആരാധകർ