in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

യുവതാരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ വിജയിച്ചു; കൈയ്യടിച്ച് ആരാധകർ

ട്രാൻസ്ഫർ വിൻഡോയുടെ ആദ്യഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ബികാശ് സിങ്. ട്രാവു എഫ്സിയിൽ നിന്നാണ് ഈ 22 കാരനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.

ട്രാൻസ്ഫർ വിൻഡോയുടെ ആദ്യഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ബികാശ് സിങ്. ട്രാവു എഫ്സിയിൽ നിന്നാണ് ഈ 22 കാരനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.

എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ടീമിൽ ഉൾപ്പെടുത്താതെ മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിൽ കൈ മാറുകയായിരുന്നു. താരത്തിന് അവിടെ കൂടുതൽ അവസരം ലഭിക്കാനും അത് വഴി പ്രകടനം മെച്ചപ്പെടുത്തുന്നതിനുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ്സിൽ ലോണിൽ നൽകിയത്.

താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതി ഇവിടെ വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡ്യുറണ്ട് കപ്പിൽ മൊഹമ്മദൻസ് ഇന്ത്യൻ നേവിയ്ക്കെതിരെ 2-1 വിജയിച്ചപ്പോൾ നിർണായക പ്രകടനം നടത്തിയത് ബികാശാണ്.

മത്സരത്തിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ബികാഷ് സിങാണ്. മത്സരത്തിൽ ലാലംങ് സംഗ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയത് ബികാഷ് സിങ് ആണ്.

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇത് ശുഭകരമായ നേട്ടമാണ്. താരം ഇത്തരത്തിൽ മികച്ച രീതിയിൽ പന്ത് തട്ടിയാൽ അടുത്ത സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്‌സിന് ഫസ്റ്റ് ടീമിന്റെ ഭാഗമാക്കാനും സാധിക്കും. ഗിവ്സണ് സിങ്ങിന്റെ കരാർ അടുത്ത സീസൺ അവസാനത്തോടെ അവസാനിക്കാനിരിക്കെ ബികാശിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നൽകുന്നുണ്ട്.

കരോലീസിന്റെ രാജതന്ത്രം?അഞ്ചാമത്തെ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്??

ഇന്ത്യൻ റഫറിമാരുടെ അവസ്ഥ?‍♂️; വെറുതെ വീണതിന് എതിർ ടീം കളിക്കാരന് ചുവപ്പുകാർഡ്.. വീഡിയോ കാണാം…