in , ,

CryCry

ഇന്ത്യൻ റഫറിമാരുടെ അവസ്ഥ?‍♂️; വെറുതെ വീണതിന് എതിർ ടീം കളിക്കാരന് ചുവപ്പുകാർഡ്.. വീഡിയോ കാണാം…

ഇന്ത്യൻ ഫുട്ബോളിൽ കുറച്ച് കാലമായി ഏറ്റവും കൂടുതൽ വിമർശനങ്ങൾ വരുന്നത് റഫറിമാരുടെ പിഴവുകളെ ബന്ധപ്പെട്ടാണ്. കഴിഞ്ഞ സീസണിലെ ഐഎസ്എലിലെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും റഫറിമാരുടെ മോശം റഫറിഗിന് ഇരയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിൽ കുറച്ച് കാലമായി ഏറ്റവും കൂടുതൽ വിമർശനങ്ങൾ വരുന്നത് റഫറിമാരുടെ പിഴവുകളെ ബന്ധപ്പെട്ടാണ്. കഴിഞ്ഞ സീസണിലെ ഐഎസ്എലിലെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും റഫറിമാരുടെ മോശം റഫറിഗിന് ഇരയായിരുന്നു.

ആ ഒരു സംഭവം ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ വളരെയധികം ആളിക്കത്തിയൊരു പ്രശ്നമായിരുന്നു. ഇപ്പോളിത അതിന് സമാനമായോരു സംഭവമാണ് ഇന്നലെ ഡ്യൂറൻഡ് കപ്പിലെ മുഹമ്മദൻ എസ്‌സിയും ഇന്ത്യൻ നേവിയും തമ്മിലുള്ള മത്സരത്തിൽ സംഭവിച്ചത്.

മത്സരത്തിലെ 90മിനിറ്റും കഴിഞ്ഞുള്ള എക്സ്ട്രാ ടൈമായി നൽകിയ 5 മിനിറ്റിന്റെ അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ ഇന്ത്യൻ നേവിയുടെ താരം മുഹമ്മദൻ എസ്‌സിയുടെ പെനാൽറ്റി ബോക്സിലേക്ക് ബോളുമായി വരുകയായിരുന്നു.

എന്നാൽ പെനാൽറ്റി ബോക്സിൽ ഇന്ത്യൻ നേവി താരം താനേ വീണു. പക്ഷെ കളി നിയന്ത്രിച്ച റഫറി, മുഹമ്മദൻ എസ്‌സിതാരം ഇന്ത്യൻ നേവി താരത്തെ ഫൗൾ ചെയ്ത് വിചാരിച്ച് ഡയറക്റ്റ് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. പിന്നീട് വന്ന ദൃശ്യങ്ങളിൽ എല്ലാം മുഹമ്മദൻ എസ്‌സി താരം ഫൗൾ ചെയ്തിട്ടില്ലായെന്ന് വ്യക്തമാണ്. വീഡിയോ ഇതാ…

https://twitter.com/xIndianFootball/status/1690032239558754304?t=J7Pb1150NWe3wTlu1VXFnA&s=19

എന്തിരുന്നാലും റഫറിയുടെ ഈ പ്രവർത്തി വളരെയധികം സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്നുണ്ട്. വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലേക്ക് വാർ-ലൈറ്റ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇനിയെങ്കിലും റഫറിമാരുടെ പ്രവർത്തികൾ ശരിയാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

യുവതാരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ വിജയിച്ചു; കൈയ്യടിച്ച് ആരാധകർ

മിന്നും പ്രകടനം; ബ്ലാസ്റ്റേഴ്‌സ് വിട്ട താരം പുതിയ ക്ലബ്ബിൽ നടത്തുന്നത് തീ പാറും പ്രകടനം