in , , ,

LOVELOVE CryCry AngryAngry OMGOMG LOLLOL

മിന്നും പ്രകടനം; ബ്ലാസ്റ്റേഴ്‌സ് വിട്ട താരം പുതിയ ക്ലബ്ബിൽ നടത്തുന്നത് തീ പാറും പ്രകടനം

തങ്ങളുടെ ക്ലബിന് വേണ്ടി കളിച്ചിരുന്ന താരം മറ്റൊരു ക്ലബ്ബിൽ പോയി മികച്ച ഫോമിൽ പന്ത് തട്ടുമ്പോൾ സ്വാഭാവികമായും ആരാധകർക്ക് നിരാശയുണ്ടാവും. ആ താരത്തെ വിട്ട് കൊടുക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോകും.

തങ്ങളുടെ ക്ലബിന് വേണ്ടി കളിച്ചിരുന്ന താരം മറ്റൊരു ക്ലബ്ബിൽ പോയി മികച്ച ഫോമിൽ പന്ത് തട്ടുമ്പോൾ സ്വാഭാവികമായും ആരാധകർക്ക് നിരാശയുണ്ടാവും. ആ താരത്തെ വിട്ട് കൊടുക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോകും.

പറഞ്ഞു വരുന്നത് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർജെ പേരെയര ഡയസിനെ പറ്റിയാണ്. 2021- 22 സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുകയും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത താരമാണ് ഈ അർജന്റീനക്കാരൻ.

ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയ താരത്തെ ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. താരത്തിന് പുതിയ ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയ കാര്യവുമായി ഇപ്പോഴും അവ്യക്തതകളും വിവാദങ്ങളും നിലനിൽക്കുന്നുണ്ട്.

വിവാദങ്ങൾ മാറ്റി വെച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഡയസ് മുംബൈയിൽ ഇപ്പോൽ മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണിൽ മുംബൈയ്ക്കായി 20 മത്സരങ്ങളിൽ നിന്ന് 11 ഗോൾ നേടിയ താരം മുംബൈയുടെ ഷീൽഡ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഇത്തവണയും തന്റെ ഫോം തുടരുകയാണ് ഡയസ്. ഡ്യുറണ്ട് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലായി താരം നേടിയത് 4 ഗോളുകളാണ്. മൊഹമ്മദൻസ് എഫ്സിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ താരം ജംഷദ്പൂരിനെതിരെയും ഇരട്ട ഗോൾ നേട്ടം കൈവരിച്ചു.

ഇന്ത്യൻ റഫറിമാരുടെ അവസ്ഥ?‍♂️; വെറുതെ വീണതിന് എതിർ ടീം കളിക്കാരന് ചുവപ്പുകാർഡ്.. വീഡിയോ കാണാം…

ഒന്നും അവസാനിച്ചിട്ടില്ല, ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ്ങുകൾ വീണ്ടും വരുന്നു???