in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നോഹക്ക് പകരം ആര് ബ്ലാസ്റ്റേഴ്‌സ് വിടും?? ലൂണ പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി പരാജയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം തോൽക്കാതെ രക്ഷപ്പെട്ട ഏക മത്സരം എഫ് സി ഗോവക്കെതിരായ ഹോം മത്സരമാണ്. രണ്ടു ഗോളുകൾ വാങ്ങിയതിനു ശേഷം കൊച്ചിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മൂന്നു പോയന്റുകൾ സ്വന്തമാക്കിയത്.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിന് വലിയ തലവേദന സൃഷ്ടിച്ച താരമാണ് എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നോഹ് സദോയ്. വിങ്ങുകളിലൂടെ എതിർഡിഫെൻസിനെ ആക്രമിക്കാൻ മിടുക്ക് തെളിയിച്ചവൻ.

ഈ ഐഎസ്എൽ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിനെ രണ്ടുവർഷത്തെ കരാറിൽ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തുവരുന്നത്

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ബിഗ് ഫിഷ് സൈനിങായി ബ്ലാസ്റ്റേഴ്‌സ് ഈ സൂപ്പർ താരത്തിനെ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. അതേസമയം നിലവിൽ പരിക്ക് ബാധിച്ചു പുറത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരമായ അഡ്രിയാൻ ലൂണക്ക് പകരമാണോ നോഹയെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരിക എന്ന് ആരാധകർ ചോദിക്കുന്നുണ്ട്, ഇതിനുത്തരം ലൂണക്ക് പകരമല്ല നോഹ വരുന്നത്. ലൂണ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാഹുലിനെ സ്വന്തമാക്കാൻ എതിരാളികൾ, ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുന്നു..

ലെസ്‌കോവിചിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കില്ല, സൂപ്പർ താരം ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് വിടും🥲