in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആരാധകരെ നിങ്ങൾ ഒരുങ്ങിക്കോളൂ..! തിരികെ വരുന്നതിന്റെ ആവേശം പങ്കുവെച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് ഫോറിൻ താരം..

2020-2021 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയൻ ഫോർവേഡ് ജോർദാൻ മുറെ വീണ്ടും ഐഎസ്എലിലേക്ക് തിരികെ വരികയാണ്. പക്ഷെ ഇത്തവണ ചെന്നൈയിൻ എഫ്സി താരമായന് ജോർദാൻ മുറെ വരുന്നത്.

2020-2021 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയൻ ഫോർവേഡ് ജോർദാൻ മുറെ വീണ്ടും ഐഎസ്എലിലേക്ക് തിരികെ വരികയാണ്. പക്ഷെ ഇത്തവണ ചെന്നൈയിൻ എഫ്സി താരമായന് ജോർദാൻ മുറെ വരുന്നത്.

ചെന്നൈയിൻ എഫ്സിയുമായി ഒഫീഷ്യൽ സൈൻ ചെയ്ത ജോർദാൻ മുറെ 2023-2024 സീസണിൽ ചെന്നൈയിൻ കുപ്പായമണിയും. ചെന്നൈയിനിൽ സൈൻ ചെയ്തതിന് ശേഷം സംസാരിച്ച ജോർദാൻ മുറെ വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നതിന്റെ ആവേശം പ്രകടമാക്കി.

“ഈ മഹത്തായ ക്ലബ്ബായ ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്, ടീമിനെയും ക്ലബ്ബിലെ എല്ലാവരെയും കാണുന്നതിന് വേണ്ടി കാത്തിരിക്കാനാവുന്നില്ല. ഞാൻ ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്.”

“അവിശ്വസനീയമായ ചെന്നൈയിൻ ആരാധകരെ കാണാനും അവർക്ക് വേണ്ടി കളിക്കാനും ഞാൻ ആവേശത്തിലാണ്. ബി സ്റ്റാൻഡ് ബ്ലൂസും സൂപ്പർമചാൻസും തയ്യാറായിക്കോളൂ!.” – ജോർദാൻ മുറെ പറഞ്ഞു.

27-കാരനായ താരം മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ജംഷഡ്പൂര് എഫ്സി എന്നിവക്ക് വേണ്ടിയാണ് കളിച്ചത് 34 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ സ്കോർ ചെയ്തതിന് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ ഷീൽഡ് ട്രോഫിയും ജോർദാൻ മുറെ സ്വന്തമാക്കിയിരുന്നു.

“സഹലിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാനായിരുന്നു താല്പര്യം”, സഹൽ പ്രീതം സ്വാപ്പ് ഡീൽ കഥ ഇതാണ്…

സഹലിന്റെ പകരക്കാരനായി ലിസ്‌റ്റോൺ,ഋതിക്,റബീഹ് എന്നിവർ പട്ടികയിൽ