in , , , ,

OMGOMG AngryAngry

“സഹലിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാനായിരുന്നു താല്പര്യം”, സഹൽ പ്രീതം സ്വാപ്പ് ഡീൽ കഥ ഇതാണ്…

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് ആരാധകർക്ക് ഏറെ വിഷമകരമായിരുന്നു. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് താരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിലേക്ക് കൂടുമാറിയത്.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് ആരാധകർക്ക് ഏറെ വിഷമകരമായിരുന്നു. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് താരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിലേക്ക് കൂടുമാറിയത്.

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിചാരം സഹൽ തന്റെ സ്വന്തം താല്പര്യ പ്രകാരമാണ് ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുന്നത് എന്നാണ്. എന്നാൽ സത്യാവസ്ഥ ഇതല്ല. താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനായിരുന്നു താല്പര്യം. ബ്ലാസ്റ്റേഴ്സിന് പ്രീതം കോട്ടലിനെ സ്വന്തമാക്കാനുള്ള തീരുമാനമാണ് സഹലിനെ ബ്ലാസ്റ്റേഴ്‌സ് വിടാൻ പ്രേരിപ്പിച്ചത്.

അടുത്ത സീസൺ മുന്നോടി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര ശക്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്സ് ആദ്യം മുതലേ ലക്ഷ്യം വെച്ചിരുന്നത് പ്രീതം കോട്ടാലിനെയായിരുന്നു. താരത്തെ സ്വന്തമാക്കാനായി ഹോർമിപ്പാമിനെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം നൽകാൻ വെച്ചിരുന്നത്.

എന്നാൽ ഹോർമിപ്പാമിനെ നൽകുകയാണെങ്കിലും പ്രീതം കോട്ടലിനെ സ്വാന്തമാകാൻ അധിക തുക ബ്ലാസ്റ്റേഴ്സ് കൊടുക്കേണ്ടി വരും. അതിനപ്പുറം മോഹൻ ബഗാനിന് ഹോർമിപ്പാമിൽ വലിയ താൽപര്യവുമില്ലായിരുന്നു. ഇതാണ് ഹോർമിപ്പാം പ്രീതം കോട്ടൽ സ്വാപ്പ് ഡീൽ മുടങ്ങാൻ കാരണം.

പിന്നീടാണ് മോഹൻ ബഗാൻ എസ്‌ജിയുടെ ദീർഘകാല ലക്ഷ്യമായിരുന്ന സഹൽ അബ്ദുൾ സമദ് പെട്ടെന്ന് ഒരു പ്രായോഗിക ഓപ്ഷനായി തോന്നിയത്. എന്നാൽ ഈ നിമിഷം എല്ലാം സഹലിന് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനായിരുന്നു താല്പര്യം.

പക്ഷേ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ഈ നീക്കം സ്വീകരിക്കുകയും പ്രീതം കോട്ടലിനെയും അധിക തുകയും നൽകി സഹലിനെ സ്വന്തമാക്കുകയായിരുന്നു. സഹലിനെ സ്വന്തമാക്കാനായി ബാംഗ്ലൂർ എഫ്സിയും വമ്പൻ തുക ബ്ലാസ്റ്റേഴ്സിന് ഓഫറായി നൽകിയിരുന്നു.

എന്നാൽ ഈ ഓഫർ തള്ളിക്കളഞ്ഞ് ബ്ലാസ്റ്റേഴ്സ് പ്രീതം കോട്ടലിനെ സ്വന്തമാക്കാനായി മോഹൻ ബഗാന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. ഇതായിരുന്നു യഥാർത്ഥമായി പ്രീതം കോട്ടലും സഹൽ അബ്ദുൽ സമദുമായുള്ള സ്വാപ്പ് ഡീലിൽ നടന്നത്.

https://twitter.com/90ndstoppage/status/1680126624757608448?t=tMf5QfnI7koxCZJ_fO8pqw&s=19

ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ട്രോഫി നേടിയിട്ടില്ല, എന്നാൽ ഞാൻ ഇവിടെ വന്നത് ട്രോഫികൾ നേടാനാണെന്ന് പ്രീതം കോട്ടാൽ

ആരാധകരെ നിങ്ങൾ ഒരുങ്ങിക്കോളൂ..! തിരികെ വരുന്നതിന്റെ ആവേശം പങ്കുവെച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് ഫോറിൻ താരം..