in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇവാൻ കലുഷ്നിയെ നിലനിർത്താൻ SDയുടെ പുതിയ നീക്കം…

ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് താരം അടുത്ത കൊല്ലം ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുമോ ഇല്ലയോ എന്നത്. നിലവിൽ താരത്തെ സ്വന്തമാക്കണമെങ്കിൽ വമ്പൻ തുകയാണ് ബ്ലാസ്റ്റേഴ്സ് ചെലവഴിക്കേണ്ടി വരിക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഉക്രൈൻ മധ്യനിരതാരം ഇവാൻ കലുഷ്നി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. സീസണിൽ ഇതുവരെ താരം 12 മത്സരങ്ങളിൽ നിന്നും നാലു ഗോളുകൾ നേടിയിട്ടുണ്ട്.

താരം നേടിയ ഓരോ ഗോളുകളും എടുത്തുപറയേണ്ടത് തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച താരം കൂടിയാണ് ഇവാൻ.

താരം ഉക്രൈൻ ക്ലബ്ബായ ഒലെക്സന്ദ്രിയ നിന്നും ലോൺ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ എത്തിയത്. ഒരു വർഷ കരാറിലായിരുന്നു ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കിയിരുന്നത്.

ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് താരം അടുത്ത കൊല്ലം ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുമോ ഇല്ലയോ എന്നത്. നിലവിൽ താരത്തെ സ്വന്തമാക്കണമെങ്കിൽ വമ്പൻ തുകയാണ് ബ്ലാസ്റ്റേഴ്സ് ചെലവഴിക്കേണ്ടി വരിക.

ഉക്രൈൻ ക്ലബ്ബായ ഒലെക്സന്ദ്രിയ ഏകദേശം 9 കോടിയോളമാണ് താരത്തിന് ഇട്ടിരിക്കുന്ന വില. ഇതോടെ തന്നെ ബ്ലാസ്റ്റേഴ്സിന് താരത്തെ പെർമെനെന്റ് കരാറിൽ സ്വന്തമാക്കാൻ കഴിയില്ല എന്നത് തീർച്ചയാണ്.

എന്നാൽ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ഇവാനെ നിലനിർത്താൻ പുതിയൊരു അടവ് പയറ്റുകയാണ്. അടുത്ത സീസണിലും ഇവാനെ ടീമിൽ ലോൺ അടിസ്ഥാനത്തിൽ കൊണ്ടുവരാനാണ് കരോലിസിന്റെ ശ്രമം.

ഉക്രൈൻ ലീഗിന്റെയും മറ്റു സെക്യൂരിറ്റി പ്രശ്നങ്ങളെയും ഉയർത്തി കാണിച്ചുകൊണ്ട് ഇവാൻ കലുഷ്നിയെ അടുത്ത സീസണിലേക്കും ക്കൊണ്ടുവരാനാണ് കരോലിസിന്റെ നീക്കം.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബ്ബുകൾ താരത്തിനു വേണ്ടി വമ്പൻ തുക കൊടുത്തു ലോണിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിനത് വലിയൊരു തലവേദനയാകും.

എന്തിരുന്നാലും കരോലിസിന്റെ ഇവാൻ വേണ്ടിയുള്ള നീക്കം വിജയകരമാകുമോ ഇല്ലയോ എന്നതോക്കെ വരും ദിവസങ്ങളിൽ കണ്ടറിയേണ്ടത് തന്നെയാണ്. ഇവാൻ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരണമെന്ന് പ്രാർത്ഥനയിലാണ് ആരാധകർ.

പോർച്ചുഗലിൽ റൊണാൾഡോയുടെ ഭാവി എന്ത്‌

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം!!! ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ലൈനെപ്പ് ഇതാ….