in ,

പോർച്ചുഗലിൽ റൊണാൾഡോയുടെ ഭാവി എന്ത്‌

പോർച്ചുഗൽ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി മുൻ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് എത്തുമ്പോൾ സൂപ്പർ താരം റൊണാൾഡോയുടെ ഭാവി എന്താകും എന്നാണ് ഫുട്‍ബോൾ ലോകത്തിന്റെ ചർച്ച.ഖത്തർ ലോകകപ്പിന് ശേഷം പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ ഒഴിവിലാണ് മാർട്ടിനസ് പറങ്കി പടയുടെ കോച്ചായി എത്തുന്നത്.

പോർച്ചുഗൽ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി മുൻ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് എത്തുമ്പോൾ സൂപ്പർ താരം റൊണാൾഡോയുടെ ഭാവി എന്താകും എന്നാണ് ഫുട്‍ബോൾ ലോകത്തിന്റെ ചർച്ച.ഖത്തർ ലോകകപ്പിന് ശേഷം പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ ഒഴിവിലാണ് മാർട്ടിനസ് പറങ്കി പടയുടെ കോച്ചായി എത്തുന്നത്.

ലോകകപ്പ് വരെ ബെൽജിയം ടീം പരിശീലകനായിരുന്നു മാർട്ടിനെസ്.പരിശീലകനായി എത്തുമ്പോൾ മാർട്ടിനെസിന്റെ മുമ്പിലുള്ള വലിയ വെല്ലുവിളി സൂപ്പർ താരം റൊണാൾഡോയാണ്.മുൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നത് ഫുട്‍ബോൾ ലോകത്തെ ഏറ്റവും വലിയ വിവാദങ്ങൾക്ക് അവസരം ഒരുക്കിയിരുന്നു.

എന്നാൽ മാർട്ടിനെസ് പറയുന്നത് ഇങ്ങനെയാണ് തന്റെ ടീമിൽ റൊണാൾഡോ ഉണ്ടാക്കും എന്നാണ് മാർട്ടിനെസ് ആദ്യമായി തരുന്നു ചില സൂചനകൾ.ഓഫീസിലിരുന്ന് തീരുമാനങ്ങളെടുക്കുന്ന പരിശീലകൻ അല്ല ഞാൻ ഫുട്‍ബോളിലെ തീരുമാനങ്ങൾ കളികളത്തിലാണ് എടുക്കേണ്ടത്.നിലവിലുള്ള എല്ലാ കളിക്കാരുമായി ആശയ വിനിമയം നടത്തണം റൊണാൾഡോ അതിൽ ഒരാളാണ്.ദേശീയ ടീമിനായി എല്ലാം സമർപ്പിച്ച ഇതിഹാസമാണ് അയാൾ 19 വർഷം ടീമിനായി അയാൾ കളിച്ചു ഒന്നിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷ ഉണ്ട്‌.

നിലവിൽ സൗദി അറേബ്യൻ ലീഗ് ടീമായ അൽ നാസറിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത് ആദ്യമായാണ് താരം യൂറോപ്പ് വിട്ട് കളിക്കുന്നത് റെക്കോർഡ് പണത്തിനാണ് അൽ നാസർ റൊണാൾഡോയെ ടീമിൽ എത്തിച്ചത്.കരിയറിൽ എല്ലാം നേടിയ റൊണാൾഡോക്ക് ഇനി നേടാൻ ഒന്നുമില്ല നിലവിൽ താരം അൽ നാസറിന് വേണ്ടി അരങ്ങേറാൻ ഇരിക്കുകയാണ്.

പോർച്ചുഗലിൽ റൊണാൾഡോയുടെ ഭാവി ഇനി മാർട്ടിനെസിന്റെ അടുത്താണ്.അത് കൊണ്ട് തന്നെ തീരുമാനങ്ങൾ എന്താവും എന്ന് ഫുട്‍ബോൾ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം!!! ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ലൈനെപ്പ് ഇതാ….

ഇവാൻ കലുഷ്നിയെ നിലനിർത്താൻ SDയുടെ പുതിയ നീക്കം…