in ,

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം!!! ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ലൈനെപ്പ് ഇതാ….

നമ്മുക്ക് ഇനി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യംമേറിയ ഇന്ത്യൻ ലൈനപ്പ് നോക്കാം. ലൈനെപ്പ് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.

ജനുവരിയിൽ വന്ന ഏറ്റവും പുതിയ മാർക്കറ്റ് വാല്യൂ പ്രകാരം ഇന്ത്യൻ യുവ താരങ്ങൾക്കാണ് വാല്യൂവിൽ വമ്പൻ വർധന വന്നിട്ടുള്ളത്. അതോടൊപ്പം ഒട്ടേറെ പ്രമുഖ താരങ്ങളുടെ മാർക്കറ്റ് വാല്യൂ കുറയുകയും ചെയ്തിട്ടുണ്ട്.

നമ്മുക്ക് ഇനി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യംമേറിയ ഇന്ത്യൻ ലൈനപ്പ് നോക്കാം. ലൈനെപ്പ് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ നാല് തരങ്ങളാണ് ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ലൈനെപ്പിൽ ഇടം നേടിയത്. ഇതിൽ ഒരാൾ മലയാളി കൂടിയാണ്. ഈ ലൈനെപ്പിന്റെ മൊത്തം മാർക്കറ്റ് വാല്യൂ എന്ന് പറയുന്നത് 24.8 കോടിയാണ്.

പ്രതിരോധ താരം ഹോർമിപാം റൂയിവ, ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ, മധ്യനിര താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജീക്സൺ സിംഗ് എന്നീ താരങ്ങളാണ് ഏറ്റവും മുല്യംമേറിയ ഇന്ത്യൻ ലൈനെപ്പിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

മറ്റ് ഐഎസ്എൽ ക്ലബ്ബുകളായ മുംബൈയുടെ മൂന്ന് താരങ്ങളും ഹൈദരാബാദിന്റെയും എടികെ മോഹൻ ബഗാനിന്റെയും രണ്ടു താരങ്ങൾ വീതവുമാണ് ഏറ്റവും മുല്യംമേറിയ ഇന്ത്യൻ ലൈനെപ്പിൽ ഇടം നേടിയിട്ടുള്ളത്.

ഇതിൽ ഏറ്റവും മുല്യംമേറിയ താരം മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റ താരമായ ലാലിയൻസുവാല ചാങ്‌ത്തെയാണ്. പുതിയ മാർക്കറ്റ് വാല്യൂവിൽ 60ലക്ഷം വർധന വന്നതോടെ 2.6 കോടിയായി താരത്തിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നു.

പുതിയ അപ്ഡേറ്റിൽ ഇന്ത്യൻ ലൈനെപ്പിൽ മാർക്കറ്റ് വാല്യൂവിൽ ഏറ്റവും വർധന വന്നിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് താരം ഹോർമിപാം റൂയിവക്കാണ്. ഏകദേശം 80 ലക്ഷമാണ് താരത്തിന് പുതിയ മാർക്കറ്റ് വാല്യൂവിൽ വർധന വന്നിട്ടുള്ളത്.

മാർക്കറ്റ് വാല്യൂവിൽ ഒരു വർധനയും വരാതെ ഇപ്പോഴും ഏറ്റവും മുല്യംമേറിയ ലൈനെപ്പിലുള്ളത് എടികെ താരങ്ങളായ ലിസ്റ്റൺ കൊളാക്കോ, പ്രീതം കോട്ടൽ മുംബൈ താരം അപ്പൂയ എന്നിവരാണ്.

4-3-3 എന്ന ഫോർമേഷനിലാണ് ഏറ്റവും മുല്യംമേറിയ ഇന്ത്യൻ ലൈനെപ്പിനെ ട്രാൻസ്ഫർമാർക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ലൈനെപ്പ് ഇതാ….

റൊണാൾഡോയേക്കാൾ കൂടുതൽ പണം നൽകി മെസ്സിയെ ടീമിലെത്തിക്കാൻ സൗദി ക്ലബ്ബ് രംഗത്ത്

പോർച്ചുഗലിൽ റൊണാൾഡോയുടെ ഭാവി എന്ത്‌