in ,

LOVELOVE CryCry LOLLOL OMGOMG

സന്തോഷവാർത്ത?വിദേശതാരം ഉൾപ്പെടെ രണ്ട് സ്ട്രൈകർമാർ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും തങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും തങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

നിലവിൽ ഓസ്ട്രേലിയയിൽ നിന്നും ഒരു കിടിലൻ ഫോറിൻ താരത്തിനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിദേശ താരങ്ങളായി ഒരു ഫോർവേഡിനെയും ഒരു ഡിഫെൻഡറെയും സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബൊളീവിയൻ ലീഗിൽ കളിക്കുന്ന ഡോമിനിക്കൻ റിപ്പബ്ലിക് താരമായ ഡോർണി റൊമേറോയേ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ട്, ട്രാൻസ്ഫർ തുക ഉൾപ്പടെയുള്ള ഫിനാൻഷ്യൽ കാര്യങ്ങളിലാണ് നിലവിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.

ദിമിത്രിയോസ് ഡയമന്റാകോസിനൊപ്പം മറ്റൊരു വിദേശ മുന്നേറ്റതാരം കൂടി എത്തുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് നിര ശക്തരാകും. കൂടാതെ ജോഷുവ, ലൂണ തുടങ്ങിയ വിദേശ താരങ്ങളും മിഡ്‌ഫീൽഡിൽ നിന്നും മുന്നേറ്റനിരയെ സപ്പോർട്ട് ചെയ്യും.

എന്തായാലും മുന്നേറ്റനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തിനെ കൂടി കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിലേക്ക് കാര്യമായ മാറ്റങ്ങൾ ടീമിൽ വരുത്താൻ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

https://youtu.be/CqcMqZRUPcc

ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയൂഷ്നി മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക്?

ഇവാൻ കലിയുഷ്‌നി മോഹൻ ബാഗാനിൽ എത്താൻ സാധ്യത