in ,

CryCry AngryAngry LOLLOL LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയൂഷ്നി മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക്?

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു മുൻപ് ഉണ്ടായ റഷ്യ-ഉക്രൈൻ യുദ്ധസാഹചര്യത്തിലാണ് ഉക്രൈനിയൻ ക്ലബ്ബായ ഓലെക്സാന്ദ്രിയയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് ഇവാൻ കലിയൂഷ്നി എന്ന താരമെത്തുന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു മുൻപ് ഉണ്ടായ റഷ്യ-ഉക്രൈൻ യുദ്ധസാഹചര്യത്തിലാണ് ഉക്രൈനിയൻ ക്ലബ്ബായ ഓലെക്സാന്ദ്രിയയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് ഇവാൻ കലിയൂഷ്നി എന്ന താരമെത്തുന്നത്.

കൊച്ചിയിൽ വെച്ചു അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ സൂപ്പർ സബ്ബായി ഇറങ്ങി കിടിലൻ ഇരട്ടഗോളുകൾ നേടിയ താരം സീസണിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാഴ്ച്ച വെച്ചിട്ടുണ്ട്.

എന്നാൽ ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന താരം ഈ സീസൺ കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് തന്റെ മാതൃക്ലബ്ബിലേക്ക് മടങ്ങുകയാണ്.

ഇവാൻ കലിയൂഷ്നിയേ സ്വന്തമാക്കാൻ മാതൃക്ലബ്ബായ ഓലെക്സാന്ദ്രിയ ആവശ്യപ്പടുന്ന 8 കോടി ഇന്ത്യൻ രൂപയോളം ട്രാൻസ്ഫർ തുക നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിയാത്തതിനാൽ ഇവാൻ കലിയൂഷ്നി ഇനി ബ്ലാസ്റ്റേഴ്സിൽ തുടരില്ല.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബ്ബും ഇവാൻ കലിയൂഷ്നിയെ സ്വന്തമാക്കാൻ സാധ്യതയില്ലാത്തതിനാൽ ഐഎസ്എലിലും താരത്തിനെ വരുന്ന സീസണിൽ കാണാനാവില്ല.

https://youtu.be/GQCZg8H77Ug

സൗദി കിരീടം കൈവിടാൻ തയ്യാറല്ല, ക്രിസ്റ്റ്യാനോ ഗോളിൽ അൽ നസ്ർ മുന്നോട്ട്?

സന്തോഷവാർത്ത?വിദേശതാരം ഉൾപ്പെടെ രണ്ട് സ്ട്രൈകർമാർ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും?