in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മനസ്സ് മാറ്റി ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ താരത്തിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സിന് ഉദ്ദേശ്യമില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് മാർച്ച് 13ന് രാത്രി 7 30ന്  നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അണിയറയിൽ ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് മാർച്ച് 13ന് രാത്രി 7 30ന്  നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അണിയറയിൽ ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്.

ഏറ്റവും ഒടുവിൽ വന്ന ട്രാൻസ്ഫർ വാർത്തകൾ പ്രകാരം നിലവിൽ ഐഎസ്എൽ ടീമായ എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നോഹ സദോയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തുന്നുണ്ട്.

അതേ സമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ഈ സീസൺ കഴിഞ്ഞതോടെ സൂപ്പർതാരമായ ലെസ്കോവിച് ടീം വിട്ടേക്കും. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിയുടെ മറ്റൊരു താരത്തിനെ സംബന്ധിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.

നേരത്തെ നിരവധി തവണ ട്രാൻസ്ഫർ നീക്കങ്ങൾ നടന്ന ഇന്ത്യൻ താരമായ ഹോർമിപാമിന്റെ ഭാവിയെ കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻ ബഗാൻ ഉൾപ്പടെയുള്ള ടീമുകൾ നേരത്തെ സ്വന്തമാക്കാൻ ശ്രമിച്ച ഹോർമിയെ വിൽക്കുവാൻ അന്ന് ബ്ലാസ്റ്റേഴ്‌സ് തയ്യാറായെങ്കിലും ട്രാൻസ്ഫർ ഡീൽ വിജയകരമായി പൂർത്തിയായില്ല.

എന്തായാലും സമ്മർ ട്രാൻസ്ഫർ വിൻഡോ മുന്നിൽ നിൽക്കവേ 2027 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറിലുള്ള ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുണ്ട്. മാർകസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായ ഹോർമിപാമിനെ വിൽക്കുവാൻ നിലവിൽ ബ്ലാസ്റ്റേഴ്‌സിനു ഉദ്ദേശ്യമില്ലെന്നാണ് മാർകസ് നൽകിയ അപ്ഡേറ്റ്. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ അവിഭാജ്യ താരമായാണ് നിലവിൽ ഹോർമിപാമിനെ കണക്കാക്കുന്നത്.

മനസ്സ് മാറ്റി ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ താരത്തിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സിന് ഉദ്ദേശ്യമില്ല..

ഒന്നും മറന്നിട്ടില്ല, നാണം കെട്ട കൊച്ചിയിലെ തോൽവിക്കും ഫാൻസിന് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് പ്രതികാരം ചെയ്യണം..