in ,

AngryAngry LOVELOVE CryCry OMGOMG LOLLOL

ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല എന്ന് മാർക്കസ് ഉറപ്പിച്ചു പറഞ്ഞു, സൂപ്പർ താരം മറ്റൊരു ഐഎസ്എൽ ടീമിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാണുന്നത്, ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സ് ടീം ഇത്തവണ കിരീടം നേടണമെന്ന ആഗ്രഹമാണ് ആരാധകർക്കും ഉള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാണുന്നത്, ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സ് ടീം ഇത്തവണ കിരീടം നേടണമെന്ന ആഗ്രഹമാണ് ആരാധകർക്കും ഉള്ളത്.

ഈ മാസം അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രീസിൽ നിന്നുമുള്ള ഡിമിത്രിയോസ് എന്ന സെന്റർ ബാക് താരത്തിനുവേണ്ടി രംഗത്ത് വന്നേക്കാം എന്ന് ട്രാൻസ്ഫർ റൂമറുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

30 വയസ്സുകാരനായ ദിമിത്രിയോസിന് വേണ്ടി ഐഎസ്എൽ നിന്നുമുള്ള ഒരു ടീം ശ്രമങ്ങൾ നടത്തുന്നു എന്നാണ് പ്രധാന ട്രാൻസ്ഫർ വാർത്ത വന്നത്. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നുള്ള ഒരു സെന്റർ ബാക്ക് താരത്തിന് നോട്ടമിട്ടിരുന്നു എന്ന് വാർത്ത വേറെ വന്നതുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ടാർഗറ്റ് ദിമിത്രിയോസ് ആണോയെന്ന് ആരാധകർക്കും സംശയം ഉണ്ടായിരുന്നു.

ഇക്കാര്യത്തിൽ തന്റെ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർകസ്. ദിമിത്രയോസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തില്ല എന്നും മറ്റൊരു ഐഎസ്എൽ ടീമാണ് രംഗത്തുള്ളത് എന്നാണ് മാർക്കസ് പറഞ്ഞത്.

അതേസമയം ദിമിത്രിയോസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് രംഗത്തില്ലെങ്കിലും യൂറോപ്പിൽ നിന്നും വിദേശ സൈനിങ്ങുകൾ നടത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ തുടരുന്നുണ്ട്. ഓഗസ്റ്റ് മാസം അവസാനിക്കുന്നതിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ സൈനിംഗ് ആരായിരിക്കും എന്ന് ഏതാണ്ട് തീരുമാനമാകും.

അക്കാര്യത്തിൽ ഐപിഎലിനെ പോലെയാകും ഐഎസ്എൽ എന്ന് രോഹിത് ശർമ?

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്സി പുറത്തിറക്കി… സംഭവം കിടു തന്നെ?…