in ,

LOLLOL

സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റുകളഞ്ഞിട്ടില്ല??പക്ഷെ ഇത് ശ്രദ്ദിച്ചില്ലേൽ ബ്ലാസ്റ്റേഴ്സിന് പണി കിട്ടും.!!

ഈ മാസം നടക്കാനിരിക്കുന്ന തങ്ങളുടെ ആദ്യത്തെ ഡ്യൂറൻഡ് കപ്പ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഓഗസ്റ്റ് 13ന് ഗോകുലം കേരളക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഡ്യുറണ്ട് കപ്പ് ഗ്രൂപ്പ് റൗണ്ട് മത്സരം അരങ്ങേറുന്നത്.

ഈ മാസം നടക്കാനിരിക്കുന്ന തങ്ങളുടെ ആദ്യത്തെ ഡ്യൂറൻഡ് കപ്പ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഓഗസ്റ്റ് 13ന് ഗോകുലം കേരളക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഡ്യുറണ്ട് കപ്പ് ഗ്രൂപ്പ് റൗണ്ട് മത്സരം അരങ്ങേറുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി രംഗത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ടീമിലുള്ള ഒരു യുവതാരത്തിനെ കുറിച്ചാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അന്വേഷിക്കുന്നത്. 2021ൽ ഇന്ത്യൻ ആരോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ 21കാരനായ ഗിവ്സൻ സിങ് എന്ന താരത്തിന് 2024 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിയിലേക്ക് ലോണടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സ് പറഞ്ഞയച്ച താരം നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടോ ഇല്ലയോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിലും പരിശീലനത്തിനും താരത്തിനെ കാണാനാവുന്നില്ല എന്നും ആരാധകർ പറയുന്നുണ്ട്.

ഇതിന് ഉത്തരവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർകസ് മെർഗുൽഹോ. ഗിവ്സൻ സിംഗ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരം ആണെന്നാണ് മാർകസ് പറഞ്ഞത്. താരത്തിനെ മറ്റൊരു ക്ലബ്ബിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ വിറ്റിട്ടില്ല എന്നാണ് മാർക്കസിന്റെ അപ്ഡേറ്റ്,

എന്നാൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ് ആകുന്ന താരത്തിനെ കരാർ പുതുക്കുന്നില്ലെങ്കിൽ ഇപ്പോൾ തന്നെ വിൽക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് അനുയോജ്യമായ ഏറ്റവും മികച്ച ഓപ്ഷൻ, ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കുകയാണെങ്കിൽ ട്രാൻസ്ഫർ തുകയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ലാഭിക്കാനാവും.

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു..

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഇവാൻ ആശാൻ എന്നാണ് തിരിച്ചുവരിക? ഫാൻസ്‌ ഉറ്റുനോക്കുന്ന ചോദ്യത്തിന് ഉത്തരം ഇതാണ്..