in , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു..

ഇന്ത്യൻ ഫുട്ബോളിലെ ആരാധകർ ഏറെ ആവശത്തോടെ കാത്തിരുന്ന 2023-2024 ഇന്ത്യൻ ഫുട്ബോൾ സീസണിന് ഡ്യൂറൻഡ് കപ്പ് ടൂർണമെന്റോടെ തുടക്കം കുറിച്ചു കഴിഞ്ഞു. സെപ്റ്റംബർ 3 വരെ നടക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന് ഏറെ ആവേശത്തോടെയാണ് ഓരോ ടീമുകളും എത്തുന്നത്.

ഇന്ത്യൻ ഫുട്ബോളിലെ ആരാധകർ ഏറെ
ആവശത്തോടെ കാത്തിരുന്ന 2023-2024 ഇന്ത്യൻ ഫുട്ബോൾ സീസണിന് ഡ്യൂറൻഡ് കപ്പ് ടൂർണമെന്റോടെ തുടക്കം കുറിച്ചു കഴിഞ്ഞു. സെപ്റ്റംബർ 3 വരെ നടക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന് ഏറെ ആവേശത്തോടെയാണ് ഓരോ ടീമുകളും എത്തുന്നത്.

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ നാഷണൽ ക്യാമ്പ് ഓഗസ്റ്റ് 12നാണ് നിശ്ചയിച്ചിരുന്നത്, എന്നാൽ തങ്ങളുടെ താരങ്ങളെ ഈ സമയത്ത് വിട്ടുനൽകാൻ ആവില്ലെന്ന് ചില ഐഎസ്എൽ ക്ലബ്ബുകൾ തീരുമാനമെടുത്തതോടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നാഷണൽ ക്യാമ്പ് മാറ്റിവക്കേണ്ട അവസ്ഥയാണ് നിലവിൽ വന്നിട്ടുള്ളത്.

അണ്ടർ 23 ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നാഷണൽ ക്യാമ്പ് ഓഗസ്റ്റ് 12 നിന്നും ഓഗസ്റ്റ് 20ലേക്ക് മാറ്റിവെച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരൻ അറിയിച്ചു. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് ഉൾപ്പെടെയുള്ള നിലവിൽ നടന്നു പോകുന്നതിനാലാണ് താരങ്ങളെ കിട്ടുവാൻ വേണ്ടി ഇത്തരമൊരു തീരുമാനം എടുക്കാൻ തയ്യാറായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീ സീസൺ ഒരുക്കങ്ങൾ സംബന്ധിച്ച് ഐഎസ്എൽ ടീമുകളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇന്ത്യൻ നാഷണൽ ടീം ക്യാമ്പ് തീയതി മാറ്റിവെച്ചതെന്ന് ഷാജി പ്രഭാകരൻ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ്z മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകളാണ് തങ്ങളുടെ താരങ്ങളെ വിട്ടുനൽകാൻ മടി കാണിച്ചത്.

കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് ഇന്ന് സൗഹൃദ മത്സരം?എതിരാളികളെയും സമയവും അറിയാം..

സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റുകളഞ്ഞിട്ടില്ല??പക്ഷെ ഇത് ശ്രദ്ദിച്ചില്ലേൽ ബ്ലാസ്റ്റേഴ്സിന് പണി കിട്ടും.!!