in ,

LOVELOVE

കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് ഇന്ന് സൗഹൃദ മത്സരം?എതിരാളികളെയും സമയവും അറിയാം..

ഈ മാസം കൊൽക്കത്തയിൽ വെച്ച് സ്റ്റാർട്ട് ചെയ്ത ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിൽ തന്നെ ഗോകുലം കേരള എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി കളത്തിൽ ഇറങ്ങുന്നത്.

അതിനുമുൻപായി കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ മഹാരാജാസ് കോളേജ് ടീമിനെ തകർത്തു വിട്ടിരുന്നു. തങ്ങളുടെ പരിശീലന മൈതാനത്ത് നടന്ന മത്സരത്തിൽ ഗോൾ മഴ പെയിച്ചാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്.

ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം പ്രീ സീസൺ മത്സരത്തിൽ കോവളം എഫ്സികെതിരെയാണ് ഇവാൻ ആശാന്റെ കുട്ടികൾ ബൂട്ടുകെട്ടുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്കാണ് കേരള ബ്ലാസ്റ്റേഴ്സ് vs കോവളം എഫ്സിയെ നേരിടുന്നത്. ഈ മത്സരത്തിലും ഏകപക്ഷീയമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.

ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിനുശേഷം യുഎഇയിലേക്ക് പ്രീ സീസൺ പരിശീലനത്തിനും മത്സരങ്ങൾക്കും വേണ്ടി പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബർ മാസം മധ്യത്തോടെയാണ് തിരിച്ചെത്തുക, അതിനുശേഷം നേരെ ഐഎസ്എൽ സീസണിലേക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയണിയുക.

നേടുന്നത് വമ്പൻ ഗോളുകൾ.. മെസ്സി മികച്ച ഫോമിൽ?; ആരാധകർ ആഗ്രഹിച്ച പ്രകടനമുമായി താരം…

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു..