അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സി ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിൽ നിന്നും മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് കൂടുമാറിയിരുന്നു. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ വിമർശങ്ങളാണ് മെസ്സി നേരിടേണ്ടി വന്നത്.
മെസ്സികി പ്രായമായി ഇനി എന്ത് ചെയ്യാനാണ് എന്നൊക്കെ പറഞ്ഞു സോഷ്യൽ മീഡിയയിൽ ഒട്ടേറെ വിമർശനമാണ് താരത്തിന് നേരെ വന്നിരുന്നത്. എന്നാൽ ഇതിനൊക്കെ തന്റെ പ്രകടനത്തോടെ മറുപടി നൽക്കുകയാണ് മെസ്സി.
ഇന്റർ മിയാമിയിൽ താരം എത്തിയതിനു ശേഷം ക്ലബ് ഇതുവരെ ഒരു മത്സരം പോലും തൊറ്റിട്ടില്ല. ക്ലബ്ബിനൊപ്പമുള്ള ആദ്യ നാല് മത്സരങ്ങളിൽ ലയണൽ മെസ്സി അതിഗംഭീരമായ പ്രകടനം തന്നെയാണ് പുറത്തു കാഴ്ചവെക്കുന്നത്.
ആദ്യ നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളും ഒരു അസ്സിസ്റ്റുമാണ് താരം നേടിയിരിക്കുന്നത്. ഇതിൽ രണ്ടു ഗോളും മനോഹരമായ ഫ്രീ കിക്ക് ഗോളുകളായിരുന്നു. എന്തിരുന്നാലും ആരാധകർ ഇപ്പോഴ് താരത്തിന്റെ പ്രകടനം വളരെയധികം ആസ്വദിക്കുന്നുണ്ട്.