in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഒരു സഹൽ പോയാൽ മറ്റൊരു സഹൽ ബ്ലാസ്റ്റേഴ്സിൽ വരും?ഇവാൻ ആശാനും ചിലത് പറയാനുണ്ട്??

ഇന്ത്യൻ ഫുട്ബോളിലെ പുതിയ ഐ എസ് എൽ സീസണിന് തുടക്കം കുറിക്കുകയാണ്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റോടെ ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്, ഇന്ത്യയിലെ പ്രമുഖ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് ആണ് ഡ്യൂറൻഡ് കപ്പ്.

ഇന്ത്യൻ ഫുട്ബോളിലെ പുതിയ ഐ എസ് എൽ സീസണിന് തുടക്കം കുറിക്കുകയാണ്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റോടെ ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്, ഇന്ത്യയിലെ പ്രമുഖ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് ആണ് ഡ്യൂറൻഡ് കപ്പ്.

ട്രാൻസ്ഫർ മാർക്കറ്റിലെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ അല്പം പിന്നോട്ട് ആണുള്ളത്, മലയാളി സൂപ്പർതാരമായ സഹൽ അബ്ദുസമദ് ഉൾപ്പെടെയുള്ള നിരവധി പ്രധാന താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ മാർക്കറ്റിൽ കൈവിട്ടു കളഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയെ കുറിച്ച് ചോദിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച് മറുപടി നൽകുകയുണ്ടായി. എല്ലാ ക്ലബ്ബുകളിലും ഇത് സർവ്വസാധാരണമാണെന്നും ഒരു സഹൽ പോയാൽ അടുത്ത സഹൽ വരുമെന്നാണ് ഇവാൻ ആശാൻ പറഞ്ഞത്.

“ലോക ഫുട്ബോളിലെ എല്ലാ ക്ലബ്ബുകളിലും
ഇത് സർവ്വസാധാരണമാണ്, ഒരു സഹൽ പോയാൽ അടുത്ത സഹൽ വരും. എനിക്ക് ഈ ടീമിലും ഈ താരങ്ങളിലും പൂർണ്ണമായും വിശ്വാസമുണ്ട്.” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഈ മാസത്തോട അവസാനിക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോക്ക് മുമ്പായി കേരള ബ്ലാസ്റ്റേഴ്സിന് നിരവധി സൈനിങ്ങുകൾ നടത്തേണ്ടതുണ്ട്. ഇനിയും മൂന്നു വിദേശ താരങ്ങൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ സൈനിങ്ങുകൾ കൂടി ബ്ലാസ്റ്റേഴ്സിന് മുന്നിൽ ചെയ്യേണ്ടതായുണ്ട്.

ജോഷുവയേക്കാൾ മികച്ച സൂപ്പർ താരത്തിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇങ്ങനെയാണ്???

നേടുന്നത് വമ്പൻ ഗോളുകൾ.. മെസ്സി മികച്ച ഫോമിൽ?; ആരാധകർ ആഗ്രഹിച്ച പ്രകടനമുമായി താരം…