in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ താരത്തിനെ അവസാനനിമിഷം തൂക്കാൻ ഐഎസ്എൽ ടീം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം നൽകിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് സൂചനകൾ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കവേയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനവട്ട സൈനിങ് നീക്കങ്ങൾ നടത്തുന്നത്.

എന്നാൽ നിലവിൽ വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർതാരമായ ബിദ്യാസാഗർ സിങ്ങിനെയാണ് ഐഎസ്എല്ലിലെ പുതുമുഖക്കാരായ പഞ്ചാബ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ബാംഗ്ലൂരിൽ നിന്നും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ വേണ്ടപോലെ അവസരങ്ങൾ ലഭിക്കാത്ത ഇന്ത്യൻ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ മത്സരങ്ങളിൽ എല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പിൽ ഹാട്രിക് ഗോളുകൾ ഉൾപ്പടെ നേടിയ ബിദ്യാസാഗർ സിംഗ് പഞ്ചാബ് എതിരായ സൗഹൃദമത്സരത്തിലും ഗോളടിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഈ മുന്നേറ്റ നിര താരത്തിനെ സ്വന്തമാക്കാൻ പഞ്ചാബ് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ വരുന്നത്. ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിതയെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ് ബിദ്യസാഗർ സിങ്ങിനെ വിൽക്കുമോയെന്ന് നോക്കികാണാം.

മറ്റൊരു യുവ താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിടുന്നു?

ആരാധകർക്ക് നിരാശ, ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇത്തവണയും അവരുണ്ടാവില്ല എന്ന് വാർത്ത..