in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവും നിരാശയും ഒരുമിച്ച് വന്നു??പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പുതിയ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഐഎസ്എൽ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് നിലവിലുള്ളത്. ഈ മാസത്തോടെയാണ് ഇന്ത്യൻ ഫുട്ബോൾ സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതും.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ താരങ്ങളുടെ സൈനിങ് നടത്താനുള്ള പരിശ്രമങ്ങളിലാണുള്ളത്. കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ബാംഗ്ലൂർ എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ താരത്തിന് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ്.

ബാംഗ്ലൂർ എഫ്സിയുടെ 24 കാരനായ റോഷൻ സിങ്ങിനെ ലോണടിസ്ഥാനത്തിൽ ടീമിലേക്ക് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നാണ് റൂമറിൽ പറഞ്ഞത്. എന്നാൽ ബാംഗ്ലൂര് എഫ്സി താരത്തിനെ വിൽക്കുകയില്ല എന്ന് മാർക്കസ് അപ്ഡേറ്റ് നൽകി. അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഹോർമിപാമിനെ ബാംഗ്ലൂർ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും റൂമർ വന്നിരുന്നു.

നിലവിൽ ഹോർമിപാമിനെ സ്വന്തമാക്കാൻ ബാംഗ്ലൂർ എഫ് സി ചർച്ചകൾ നടത്തുന്നുണ്ടോ എന്ന് കാര്യത്തിൽ തനിക്ക് വ്യക്തത ഇല്ലെന്ന് അറിയിച്ച മാർക്കസ് നേരത്തെ ബാംഗ്ലൂർ എഫ്സി ബ്ലാസ്റ്റേഴ്സിൽ നിന്നും ഹോർമിപാമിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തി. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിങ്ങുകൾ ഇനിയും വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇത് ഐഎസ്എലിലെ കൊലത്തൂക്ക്?അർജന്റീനയിൽ നിന്നുമൊരു തീപ്പൊരി വരുന്നു??

ബംഗളുരുവിന്റെ സൂപ്പർ താരം വരില്ല; ഹോർമിപ്പാം ബ്ലാസ്റ്റേഴ്‌സ് വിടുമോ!! അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…