in , , , ,

ബംഗളുരുവിന്റെ സൂപ്പർ താരം വരില്ല; ഹോർമിപ്പാം ബ്ലാസ്റ്റേഴ്‌സ് വിടുമോ!! അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഈ മാസം 31നോടെ അവസാനിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഈ മാസം 31നോടെ അവസാനിക്കും.

അത് കൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്താനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുറത്ത് വന്നത്.

ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിന്റെ യുവ പ്രതിരോധ താരം റോഷൻ സിംഗിനെ സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് എന്നും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരമായ ഹോർമിപ്പാമിനെ ബംഗളുരു സ്വന്തമാകാൻ ശ്രമിക്കുന്നുണ്ട് എന്നുമായിരുന്ന പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഇപ്പോളിത ഇതിനെല്ലാം ബന്ധപ്പെട്ടുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം റോഷൻ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലയെന്നാണ്. അതോടൊപ്പം ഹോർമിപ്പാമിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് നോക്കുമ്പോൾ, ബംഗളുരു താരത്തെ സ്വന്തമാക്കാനായി സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ ശ്രമിച്ചിരുന്നു.

പക്ഷെ ഇപ്പോൾ ബംഗളുരു ഹോർമിപ്പാമിനായി രംഗത്തുണ്ടോയെന്നതിൽ വ്യക്തതയില്ല എന്നാണ് മാർക്കസ് പറഞ്ഞിരിക്കുന്നത്. എന്തിരുന്നാലും ക്ലബ്‌ വിട്ട സന്ദേശ് ജിങ്കൻ പകരം ബംഗളുരു എഫ്സി ഒരു താരത്തെ സ്വന്തമാകേണ്ടതുണ്ട്. എന്തിരുന്നാലും ഇതിനൊയൊക്കെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവും നിരാശയും ഒരുമിച്ച് വന്നു??പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ..

ആശാൻ ഒരുങ്ങി തന്നെ ബെംഗളുരുവിന് പണി വരുന്നു?