വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയ സൈനിങ്ങുകളിൽ ഒന്നാണ് ഇന്ത്യൻ യുവതാരമായ ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് 25കാരനായ മുന്നേറ്റ നിരതാരത്തിനെ സ്വന്തമാക്കുന്നത്.
ജംഷഡ്പൂര് എഫ്സിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി നേടിയിട്ടുള്ള ഇഷാൻ പണ്ഡിത ഫ്രീ ഏജന്റായി തുടരവേയാണ് തന്റെ ഇഷ്ടപ്രകാരം പുതിയ ക്ലബിനെ തിരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ താരം അടുത്ത സീസണ്‌കളിൽ ബ്ലാസ്റ്റേഴ്സിൽ തുടരും.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്കുള്ള ട്രാൻസ്ഫർ നീക്കത്തിൽ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റീമാച്ച് സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇഷാൻ പണ്ഡിത. തന്റെ ട്രാൻസ്ഫർ നീക്കത്തിൽ ഇന്ത്യൻ ടീം പരിശീലകൻ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇഷാൻ പണ്ഡിത വ്യക്തമാക്കി.
നിലവിൽ കൊൽക്കത്തയിൽ ഡ്യുറണ്ട് കപ്പ് ടൂർണമെന്റിനു വേണ്ടി ക്യാമ്പ് ചെയ്തിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമാണ് ഇഷാൻ പണ്ഡിത. കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലെ അരങ്ങേറ്റമത്സരത്തിന് വേണ്ടിയാണ് സൂപ്പർ താരം കാത്തിരിക്കുന്നത്. ആദ്യമത്സരത്തിൽ ഗോകുലം കേരളയോട് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിരുന്നു.