in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

നെയ്മർ ഇനി ബ്രസീൽ ദേശീയ ടീമിൽ കളിക്കുമോ? സുപ്രധാന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രസീലിയൻ മാധ്യമങ്ങൾ

യൂറോപ്പിലും ബ്രസീലിലും കളിക്കുന്ന താരങ്ങളെ അല്ലാതെ മറ്റു താരങ്ങളെ ബ്രസീൽ ദേശീയ ടീമിലേക്ക് വിളിക്കുന്നത് വളരെ അപൂർവമായിട്ടാണ്. അതിനാൽ സൗദിയിലേക്ക് പോയ നെയ്മർ ഇനി ബ്രസീലിനു വേണ്ടി കളിക്കില്ലേ എന്നുള്ള ചോദ്യം ആരാധകർക്കിടയിൽ ഉണ്ട്.

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സൂപ്പർതാരം നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോകുന്നത്. രണ്ടു വർഷത്തെ കരാറിലാണ് സൂപ്പർതാരത്തിന്റെ സൗദി അറേബ്യൻ നീക്കം.

താരം യൂറോപ്പ് വിട്ടത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ ആരാധകർക്ക് ആശങ്ക നൽകുന്നത്, നെയ്മർ ഇനി ബ്രസീലിന്റെ ദേശീയ ടീമിനോടൊപ്പം ഉണ്ടാകുമോ എന്നുള്ളതാണ്.

കാരണം യൂറോപ്പിലും ബ്രസീലിലും കളിക്കുന്ന താരങ്ങളെ അല്ലാതെ മറ്റു താരങ്ങളെ ബ്രസീൽ ദേശീയ ടീമിലേക്ക് വിളിക്കുന്നത് വളരെ അപൂർവമായിട്ടാണ്. അതിനാൽ സൗദിയിലേക്ക് പോയ നെയ്മർ ഇനി ബ്രസീലിനു വേണ്ടി കളിക്കില്ലേ എന്നുള്ള ചോദ്യം ആരാധകർക്കിടയിൽ ഉണ്ട്.

എന്നാൽ ചില ബ്രസീലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ആരാധകർ ആശങ്കപ്പെടേണ്ടതില്ല എന്നാണ്. കാരണം നെയ്മർ ഇനിയും ബ്രസീൽ ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള സാധ്യതകളാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലെ ബ്രസീലിന്റെ പരിശീലകനായ ഫെർണാഡോ ഡിനീസ് നെയ്മറുടെ ഒരു കടുത്ത ആരാധകനാണ്. നെയ്മറിന്റെ കഴിവിൽ പൂർണമായും വിശ്വാസമർമിപ്പിക്കുന്ന പരിശീലകൻ കൂടിയാണ് ഡിനീസ്.

അതിനാൽ ഡിനിസിന്റെ കീഴിൽ അടുത്തമാസം മുതൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും അടുത്ത കോപ്പ അമേരിക്കക്കും ബ്രസീൽ ഇറങ്ങുമ്പോൾ നെയ്മർ ദേശീയ ടീമിൽ ഇടം പിടിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

ഇവാൻ ആശാൻ മാത്രമല്ല, സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാൻ സഹായിച്ചത് ഇന്ത്യയുടെ പരിശീലകനാണ്?

അവനെ പുറത്താക്കണം; ഡ്യുറണ്ട് കപ്പിലെ സമനിലയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വിമർശനം