in , , , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

അവനെ പുറത്താക്കണം; ഡ്യുറണ്ട് കപ്പിലെ സമനിലയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വിമർശനം

കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത് ബാംഗ്ലൂർ എഫ്സിയുടെ റിസർവ്വ് ടീമിനോടാണെന്നതും രണ്ടാം മത്സരത്തിലും വിജയിക്കാനാവാതെ ഡ്യൂറണ്ട് കപ്പിന്റെ പ്രീ ക്വാർട്ടർ സാധ്യത തുലാസിലാക്കിയതിനും ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകരുടെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം സ്വന്തമാക്കാനായില്ല. മത്സരം 2-2 എന്ന സ്കോർ ലൈനിൽ അവസാനിപ്പിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത് ബാംഗ്ലൂർ എഫ്സിയുടെ റിസർവ്വ് ടീമിനോടാണെന്നതും രണ്ടാം മത്സരത്തിലും വിജയിക്കാനാവാതെ ഡ്യൂറണ്ട് കപ്പിന്റെ പ്രീ ക്വാർട്ടർ സാധ്യത തുലാസിലാക്കിയതിനും ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകരുടെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

പല താരങ്ങളുടെയും പ്രകടനം ശരാശരി താഴെ മാത്രമാണെന്നും, ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല കാത്ത സച്ചിൻ സുരേഷിന് ഒരു ഗോൾ കീപ്പർക്ക് വേണ്ട കോൺഫിഡൻസോ നിലവാരമോ ഇല്ലെന്നുമാണ് ആരാധകരുടെ പ്രധാന വിമർശനം. താരത്തെ സീനിയർ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഉയരുന്നുണ്ട്.

ആരാധകർക്ക് താരങ്ങളുടെ പ്രകടനം ചൂണ്ടികാണിക്കാനുള്ള അവകാശം ഉണ്ട്, അതിൽ യാതൊരു തെറ്റും ഇല്ല അതൊരിക്കലും വ്യക്തിഹത്യയായി കണക്കാക്കാനുമാവില്ല.

ഗോകുലം കേരളയോടെറ്റ തോൽവിക്ക് പിന്നാലെയും സച്ചിൻ സുരേഷിന്റെ പ്രകടനത്തിൽ വിമർശനം ഉയരുന്നു. വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ഈ യുവതാരത്തിന് വലിയൊരു തിരിച്ചു വരവ് നടത്താൻ കഴിയുമെന്ന പ്രതിക്ഷയും ആരാധകർക്കുണ്ട്.

നെയ്മർ ഇനി ബ്രസീൽ ദേശീയ ടീമിൽ കളിക്കുമോ? സുപ്രധാന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രസീലിയൻ മാധ്യമങ്ങൾ

ഡ്യൂറൻഡ് കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്?